ടെലികോം മേഖലക്ക് 350 കോടി നഷ്ടം, 23,552 ടവറുകളെ ബാധിച്ചു
text_fieldsതിരുവനന്തപുരം: പ്രളയവും മണ്ണിടിച്ചിലും സംസ്ഥാനത്തെ 20 ശതമാനത്തിലേറെ ടെലിഫോൺ ശൃംഖലെയ ബാധിച്ചതായി ടെലികോം മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ടെലികോം സേവനദാതാക്കൾക്കും അടിസ്ഥാന സൗകര്യദാതാക്കൾക്കുമായി 350 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കെന്നും ടെലിേകാം സെക്രട്ടറി അരുണാ സുന്ദരരാജെൻറ സാന്നിധ്യത്തിൽ തലസ്ഥാനത്ത് ചേർന്ന അവലോകനയോഗം വിലയിരുത്തി. കേരളത്തിലെ 85,900 മൊബൈൽ ടവറുകളിൽ 23,552 എണ്ണത്തിെൻറ പ്രവർത്തനത്തെ പ്രളയം ബാധിച്ചു. ആഗസ്റ്റ് 24 ഓടെ 22,217 ബി.ടി.എസുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാനായി. 153 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ 131 എണ്ണം പൂർവസ്ഥിതിയിലാക്കി.
190 ഇടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുറിഞ്ഞുപോയിരുന്നു. ഇത് 168 ഇടത്തും പുനഃസ്ഥാപിച്ചു. ശേഷിക്കുന്ന 22 ഇടങ്ങളിൽ എത്തിപ്പെടാൻ സാധിക്കുന്ന സമയത്തേ ജോലികൾ ആരംഭിക്കാനാകൂ. നിലവിൽ 98 ശതമാനം മൊബൈൽ ടവറുകളും പ്രവർത്തനസജ്ജമാണ്. അതേസമയം വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാത്തതിനാൽ പ്രളയബാധിത മേഖലകളിലെ 400ലധികം മൊബൈൽ ടവറുകൾ ഡീസൽ ജനറേറ്ററുകളിലാണ് പ്രവർത്തിക്കുന്നത്. ജനറേറ്ററുകൾക്ക് ഇന്ധനം ഉറപ്പാക്കുന്നത് വെല്ലുവിളിയായി തുടരുകയാണ്.
കുട്ടനാട് മേഖലയിലെ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിക്കാനാണ് മുന്തിയ പരിഗണന. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ തിരിച്ച് വീടുകളിലെത്തുന്നതിനുമുമ്പ് ടെലികോം സേവനങ്ങൾ പൂർവസ്ഥിതിയിലാക്കണമെന്ന് സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി പ്രദേശങ്ങളിലെ മൊബൈൽ ടവറുകളുടെയും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെയും കേടുപാടുകൾ തീർത്ത് ആഗസ്റ്റ് അവസാനത്തോടെ പ്രവർത്തനസജ്ജമാക്കും. മൊബൈൽ സേവനദാതാക്കൾക്ക് സേവനലഭ്യത പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് സഹായകമായ നിലപാട് ഉണ്ടായതായി യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
