Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേരളത്തി​െൻറ...

കേരളത്തി​െൻറ സമ്പദ്​വ്യവസ്ഥ തിരിച്ചുവരുന്നു; ഗുജറാത്ത്​ പിന്നിൽ

text_fields
bookmark_border
rupee
cancel

ന്യൂഡൽഹി: കേരളമുൾപ്പടെ രാജ്യത്തെ അഞ്ച്​ സംസ്ഥാനങ്ങളിലെ സമ്പദ്​വ്യവസ്ഥ തിരിച്ചുവരവി​​െൻറ പാതയിലാണെന്ന്​ പഠനം. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലാറ സെക്യൂരിറ്റി എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ്​ കണ്ടെത്തലുള്ളത്​. കേരളത്തിന്​ പുറമേ പഞ്ചാബ്​, തമിഴ്​നാട്​, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും തിരിച്ചുവരവി​​െൻറ പാതയിലാണെന്ന്​ പഠനം പറയുന്നു.

ഇന്ത്യൻ ജി.ഡി.പിയുടെ 27 ശതമാനവും ഈ സംസ്ഥാനങ്ങളുടെ സംഭാവനയാണ്​. ഇവിടെ വൈദ്യുതോപയോഗം, ഗതാഗതം, മൊത്തവിതരണ കേന്ദ്രങ്ങളിൽ  കാർഷിക ഉൽപന്നങ്ങളുടെ വരവ്​ എന്നിവയിലെല്ലാം പു​േ​രാഗതി രേഖപ്പെടുത്തിയതായി കണക്കുകൾ പറയുന്നു. സമ്പദ്​വ്യവസ്ഥയുടെ തിരിച്ചുവരവി​​െൻറ സൂചനയാണ്​ ഇതെന്നാണ്​ ഇലാറ സെക്യൂരിറ്റി വ്യക്​തമാക്കുന്നത്​.

വ്യാവസായിക രംഗത്ത്​ പുരോഗതി കൈവരിച്ച മഹാരാഷ്​ട്ര, ഗുജറാത്ത്​ തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ്​ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ ഇതുവരെ മുക്​തമായിട്ടില്ലെന്നും ഏജൻസി വ്യക്​തമാക്കുന്നു. ലോക്​ഡൗണിൽ ഇളവുകൾ നൽകുക മാത്രമാണ്​ രാജ്യത്ത്​ സാമ്പത്തിക പുരോഗതിയുണ്ടാക്കാനുള്ള ഏക വഴിയെന്നും ഏജൻസി പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newscovid 19lockdown
News Summary - Kerala economy rebound-Business news
Next Story