സംസ്ഥാന ബജറ്റിൽ പ്രളയ സെസ് വരും
text_fieldsതിരുവനന്തപുരം: പ്രളയ സെസ് ഏർപ്പെടുത്തുന്നതിനാൽ ജനങ്ങളുടെമേൽ അൽപം ഭാരം സൃഷ്ടിക്കുന്ന ബജറ്റാകും വ്യാഴാഴ്ച ധനമന്ത്രി ഡോ. തോമസ് െഎസക് നിയമസഭയിൽ അവതരിപ്പിക്കുക. 28, 18 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് വരുന്ന മിക്ക സാധനങ്ങൾക്കും വില കൂടുമെന്നാണ് സൂചന. നിത്യോപയോഗ സാധനങ്ങളെ സെസിൽനിന്ന് ഒഴിവാക്കിയേക്കും. ബാധകമായ ഉൽപന്നങ്ങളുടെ വിലയിലാകും ഒരു ശതമാനം സെസ് വരുക. 2000 കോടി രൂപ പ്രളയ സെസ് പിരിക്കാനാണ് ജി.എസ്.ടി കൗൺസിൽ സംസ്ഥാനത്തിന് അനുമതി നൽകിയത്.
പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ സമഗ്രപദ്ധതികൾ ബജറ്റ് മുന്നോട്ടുവെക്കും. പ്രത്യേക പാക്കേജ് തന്നെ ഉണ്ടാകുമെന്നാണ് സൂചന. വിവിധ വകുപ്പുകളുടെ പദ്ധതികളിലും പ്രളയത്തെ അതിജീവിക്കാനുള്ള പദ്ധതികൾ ഇടംപിടിക്കും. നിരവധി ക്ഷേമ പദ്ധതികളും ഉണ്ടാകും. 10ാം ബജറ്റ് അവതരിപ്പിക്കുന്ന മന്ത്രി ഡോ. തോമസ് െഎസക് അത് അടയാളപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഫ്ബിയിൽ ഉൾപ്പെടുത്തിയും പദ്ധതികൾ വരും. അടുത്തവർഷം 10,000 കോടിയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. 1000 കോടിയുടെ സമഗ്ര ഇൻഷുറൻസ് പദ്ധതിയും വരും. തെരഞ്ഞെടുപ്പ് വർഷമായതിനാൽ കൂടുതൽ ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. 40 ലക്ഷം വരെ വിറ്റുവരവുള്ളവരെ ജി.എസ്.ടി രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കാമെന്ന കേന്ദ്രനിർദേശം സംസ്ഥാനം നടപ്പാക്കില്ല. നിലവിലെ 20 ലക്ഷം തന്നെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വാർഷികപദ്ധതിയിൽ ഇക്കുറി കാര്യമായ വർധനയില്ല. നിലവിലെ പദ്ധതിയിൽ 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. സാധാരണ സെസ് നികുതിയിലാണ് വരുന്നതെങ്കിലും പ്രളയ സെസ് ഉൽപന്ന വിലയിലാകും ചുമത്തുക. അതിനാൽ കൂടുതൽ ഭാരം ജനങ്ങൾക്ക് വരും. ഇതര സംസ്ഥാനങ്ങളിൽ നികുതിയടച്ച് വാങ്ങുന്ന സാധനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുേമ്പാൾ സെസ് നൽകേണ്ടിവരുമോ എന്ന കാര്യത്തിലും ബജറ്റിൽ വ്യക്തത വരുത്തും.
നികുതിപിരിവിൽ 30 ശതമാനം വളർച്ചയാണ് ഇക്കുറി ലക്ഷ്യം. നികുതിവെട്ടിപ്പ് വഴി ജി.എസ്.ടിയിൽ ഇതുവരെ 4000 കോടിയുടെ നഷ്ടം കണക്കാക്കുന്നു. അതിൽ 3000 കോടിയെങ്കിലും പിരിെച്ചടുക്കാൻ നടപടിയുണ്ടാകും. 2000 കോടിയുടെ ഒാഖി പാക്കേജായിരുന്നു കഴിഞ്ഞ ബജറ്റിെൻറ പ്രത്യേകത. എന്നാൽ, അത് ഇനിയും നടപ്പായില്ലെന്ന് മത്സ്യമേഖലയിൽനിന്ന് പരാതിയുണ്ട്. ഇക്കുറി സാമ്പത്തികവർഷത്തിന് മുേമ്പ ബജറ്റ് സമ്പൂർണമായി പാസാക്കുന്നതിന് പകരം വോട്ട് ഒാൺ അക്കൗണ്ട് ആകും പാസാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
