Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേരള ബാങ്ക്: ധാരണപത്രം...

കേരള ബാങ്ക്: ധാരണപത്രം ഒപ്പുവെച്ചു

text_fields
bookmark_border
bank.
cancel

മ​ല​പ്പു​റം: കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ല​പ്പു​റം ഒ​ഴി​കെ​യു​ള്ള 13 ജി​ല് ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കും ത​മ്മി​ൽ സം​യോ​ജി​ക്കാ​നു​ള്ള ധാ​ര​ണ​പ​​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

തി​രു​വ​ന​ന്ത​പു​രം സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​റു​ടെ ആ​സ്ഥാ​ന​മാ​യ ജ​വ​ഹ​ർ സ​ഹ​ക​ര​ണ ഭ​വ​നി​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10.30ന് ​സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഒ​പ്പി​ട്ട​ത്.

കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്​​ക​രി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് പ്രാ​ഥ​മി​ക അം​ഗീ​കാ​രം ന​ൽ​കി​യ അ​വ​സ​ര​ത്തി​ൽ മു​ന്നോ​ട്ടു​വെ​ച്ച 19 നി​ബ​ന്ധ​ന​ക​ളി​ൽ അ​വ​സാ​ന​ത്തേ​താ​ണി​ത്. ഇ​തോ​ടെ ആ​ർ.​ബി.​െ​എ നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ വേ​ണ്ടി സെ​ക്ര​ട്ട​റി മി​നി ആ​ൻ​റ​ണി, ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കാ​യി ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്​ വേ​ണ്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഇ. ​ദേ​വ​ദാ​സ് എ​ന്നി​വ​രാ​ണ് ഒ​പ്പു​വെ​ച്ച​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​നാ​യി ജ​ന​റ​ൽ മാ​നേ​ജ​റു​ടെ ചു​മ​ത​ല​യു​ള്ള കെ.​പി. അ​ജ​യ​കു​മാ​ർ ഒ​പ്പി​ട്ടു. സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ർ എ​സ്. ഷാ​ന​വാ​സ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala bankmalayalam news
News Summary - Kerala Bank-Business News
Next Story