കാർത്തി ചിദംബരത്തി​െൻറ സ്വത്ത്​ കണ്ടുകെട്ടി

11:54 AM
11/10/2018
Karthy

ന്യൂഡൽഹി: ​െഎ.എൻ.എക്​സ്​ മീഡിയ കേസുമായി ബന്ധപ്പെട്ട്​ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​​​െൻറ മകൻ കാർത്തി ചിദംബരത്തി​​​െൻറ സ്വത്ത്​ കണ്ടുകെട്ടി. ഇന്ത്യയിലും ബ്രിട്ടണിലും സ്​പെയിനിലുമായുള്ള 54 കോടി രൂപയു​െട സ്വത്തുക്കളാണ്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടിയത്​.  

ചിദംബരം കേന്ദ്ര മന്ത്രിയായിരിക്കെ ​െഎ.എൻ.എക്​സ്​ മീഡിയ എന്ന ടെലിവിഷൻ കമ്പനിക്ക്​ ​300 കോടിയുടെ വിദേശ നിക്ഷേപത്തിന്​ സർക്കാർ അനുമതി നേടിക്കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണ്​ കേസ്​. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പിതാവി​​െൻറ സ്വാധീനം ഉപയോഗിച്ചാണ്​ ഇടപാടുകൾ നടത്തിയതെന്ന്​ അധികൃതർ പറയുന്നു.

 

Loading...
COMMENTS