Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഗോൾഡൻ ചാരിയറ്റ്...

ഗോൾഡൻ ചാരിയറ്റ് ട്രെയിൻ അടുത്ത മാർച്ച് മുതൽ വീണ്ടും

text_fields
bookmark_border
ഗോൾഡൻ ചാരിയറ്റ് ട്രെയിൻ അടുത്ത മാർച്ച് മുതൽ വീണ്ടും
cancel

ബം​ഗ​ളൂ​രു: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ‘ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ്’ ട്രെ​യി​ൻ സ​ ർ​വി​സ് 2020 മാ​ർ​ച്ച് മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ടൂ​റി​സം വി ​ക​സ​ന വ​കു​പ്പും (കെ.​എ​സ്.​ടി.​ഡി.​സി) ഐ.​ആ​ർ.​സി.​ടി.​സി​യും ത​മ്മി​ൽ ക​രാ​റി​ൽ ഒ​പ്പി​ട്ടു.


ട്രെ​യി​ൻ സ​ർ​വി​സ് വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​ത് ക​ർ​ണാ​ട​ക​യി​ലെ​യും മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ​യും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഉ​ണ​ർ​വ് ന​ൽ​കു​മെ​ന്ന് ക​രാ​ർ കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ റെ​യി​ൽ​വെ സ​ഹ​മ​ന്ത്രി സു​രേ​ഷ് അ​ങ്ങാ​ടി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 15 ല​ധി​കം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള സ​ർ​വി​സാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ട്രെ​യി​ൻ സ​ർ​വി​സ് കൂ​ടി​യാ​യ ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ് ന​ഷ്​​​ട​ത്തെ തു​ട​ർ​ന്നാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച​ത്.

2008ലാ​ണ് ആ​ദ്യ​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​റും റെ​യി​ൽ​വേ​യും ചേ​ർ​ന്ന്​ 44 മു​റി​ക​ളോ​ടെ​യു​ള്ള 18 കോ​ച്ചു​ക​ള​ട​ങ്ങി​യ ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ് ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ച്ചി​രു​ന്ന​ത്.
84 പേ​ർ​ക്കാ​ണ് ഇ​തി​ൽ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ക. നി​ന്നു​പോ​യ ഈ ​ട്രെ​യി​ൻ സ​ർ​വി​സാ​ണ് വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക, കേ​ര​ള, പു​തു​ച്ചേ​രി തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും 2020 മാ​ർ​ച്ചി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsGolden Chariot train
News Summary - Karnataka’s Golden Chariot train to restart operations from March 2020-india news
Next Story