കാജോൾ ജോയ് ആലുക്കാസിെൻറ ബ്രാൻഡ് അംബാസഡർ
text_fieldsദുബൈ: ബോളിവുഡ് നടി കാജോൾ ദേവ്ഗൺ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാകും. ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറാകാൻ ഏറ്റവും അനുയോജ്യമായ താരമാണ് കാജോൾ എന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഇനിയുള്ള വർഷങ്ങളിൽ ജോയ് ആലുക്കാസിെൻറ മുഖചിത്രമായി അവർ മാറുമെന്നും ബ്രാൻഡിെൻറ പ്രതിച്ഛായ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും അധികം തവണ മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ കാജോൾ ദേവ്ഗണിന് മറ്റു നിരവധി പുരസ്കാരണങ്ങളും ലഭിച്ചിട്ടുണ്ട്. പുതിയ വ്യാപാര മേഖലകളിലേക്ക് പ്രവേശിക്കുന്ന ജോയ് ആലുക്കാസിെൻറ സമഗ്രമായ വികസന പദ്ധതികളിൽ ബ്രാൻഡ് അംബാസഡറാകാൻ കാജോളുമായി ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യ, യു.എ.ഇ, യു.കെ, യു.എസ്.എ, കാനഡ, സംഗപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദ്യ അറേബ്യ, ബഹ്റൈൻ, കുവൈത്ത് തുടങ്ങി 12 രാജ്യങ്ങളിലായി 140 ഷോറൂമുകളുള്ള ആഗോള റീെട്ടയിൽ ജ്വല്ലറി ശൃംഖയാണ് ജോയ് ആലുക്കാസ്. കാേജാൾ ദേവഗൺ വേഷമിടുന്ന ജോയ് ആലുക്കാസ് പരസ്യ ചിത്രങ്ങൾ തയാറായി വരുന്നു. ഗ്രൂപ്പിെൻറ വിപുലമായ മാധ്യമ ശ്യംഖകളിലൂടെ വൻതോതിലുള്ള പരസ്യപ്രചരണങ്ങൾ ആരംഭിക്കുമെന്നും ജോയ് ആലൂക്കാസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
