ജോണ്‍സണ്‍ ആൻഡ്​​ ജോണ്‍സൺ ബേബി ഷാമ്പൂ വിൽപന നിരോധിച്ചു

22:46 PM
17/05/2019
Johnson and Johnson Shampoo

തി​രു​വ​ന​ന്ത​പു​രം: ജോ​ണ്‍സ​ണ്‍ ആ​ൻ​ഡ്​​ ജോ​ണ്‍സ​​െൻറ ബേ​ബി ഷാ​മ്പൂ വി​ൽ​പ​ന സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. വി​ല്‍പ​ന അ​വ​സാ​നി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ഡ്ര​ഗ് ക​ണ്‍ട്രോ​ള​ര്‍ ഉ​ത്ത​ര​വി​ട്ടു. കാ​ന്‍സ​റി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഫോ​ര്‍മാ​ല്‍ഡി​ഹൈ​ഡ് ഷാ​മ്പൂ​വി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​രോ​ധ​നം. രാ​ജ്യ​ത്തെ അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച ഷാ​മ്പൂ സാ​മ്പി​ളി​ൽ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​കു​ന്ന രാ​സ​വ​സ്​​തു​ക്ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി.

അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഏ​ർ​െ​പ്പ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കേ​ര​ള​ത്തി​ലും വി​ൽ​പ​ന നി​രോ​ധി​ച്ച​തെ​ന്ന്​ സം​സ്​​ഥാ​ന ഡ്ര​ഗ്​​സ്​ ക​ൺ​ട്രോ​ള​ർ ര​വി എ​സ്. മേ​നോ​ൻ പ​റ​ഞ്ഞു. കൂ​ടാ​തെ ജോ​ൺ​സ​ൺ ആ​ൻ​ഡ്​​ ജോ​ൺ​സ​​െൻറ മ​റ്റ്​ ഷാ​മ്പൂ​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Loading...
COMMENTS