Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതിസന്ധി മുറുകുന്നു; തൊഴിലില്ലാപ്പട പെരുകുന്നു
cancel

കോവിഡ്​ പ്രവചനാതീതമായ പ്രതിസന്ധിയാണ്​ ലോകത്തിന്​ നൽകിയത്​. 1930കളിലേതിന്​ സമാനമായതോ അതിൽ കൂടുതലോ ആയ സാമ്പത്തിക പ്രതിസന്ധിയാണ്​ ലോകരാജ്യങ്ങൾ നേരിടുന്നത്​. മിക്ക രാജ്യങ്ങളിലും​ തൊഴിൽ നഷ്​ടപ്പെട്ടവരുടെ എണ്ണം ഭീതിദമാം വിധം വർധിക്കുകയാണ്​. റഷ്യയിൽ ഏപ്രിൽ മുതൽ 78 ശതമാനം ജനങ്ങളും തൊഴിലെടുക്കുന്നില്ലെന്നാണ്​ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കിയത്​. യു.എസിൽ കോവിഡ്​ 19 പടർന്നതോടെ 15 ശതമാനം പേർക്ക്​ ജോലിയില്ലാതായി. 60 ശതമാനത്തിലധികം പേരും സർക്കാർ സഹായ പദ്ധതിയിലൂടെയാണ്​ കഴിയുന്നതെന്ന്​ യു.കെ. ഭരണകൂടവും വ്യക്​തമാക്കിയിട്ടുണ്ട്​.

ഇന്ത്യയിൽ തൊഴിലില്ലായ്​മ നിരക്ക്​ നേരത്തേതന്നെ ഉയർന്നതാണ്​. കോവിഡ്​ വന്നതോടെ തൊഴിലില്ലായ്​മ നിരക്ക്​ 27 ശതമാനമാനത്തിലേക്ക്​ എത്തി. 12.2 കോടി ജനങ്ങളാണ്​ രാജ്യത്ത്​ തൊഴിലില്ലാതെ കഷ്​ടപ്പെടുന്നതെന്ന്​ സ​െൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പലായനം ചെയ്​ത അന്തർ സംസ്​ഥാന തൊഴിലാളികളുടെ കണക്ക്​ കൂടി എടുത്താൽ എണ്ണം കുറേ കൂടി ഉയരും. ഇവരിൽ പലരും എവിടെയും കണക്കിലില്ല എന്നതാണ്​ വസ്​തുത.

ചെറുകിട കച്ചവടക്കാർക്കും കൂലിത്തൊഴിലാളികൾക്കുമാണ്​ ​കോവിഡ്​ ഏറെ തിരിച്ചടിയായത്. കോവിഡിനെ തുടർന്ന്​ ലോക്​ഡൗൺ കൂടെ പ്രഖ്യാപിച്ചതോടെ 9.1 കോടി ജനങ്ങൾക്ക്​ തൊഴിലില്ലാതായി. രാജ്യത്ത്​ ലോക്​ഡൗൺ 40 ദിവസം പിന്നിട്ടിട്ടും കുടിയേറ്റ തൊഴിലാളികളുടെ പലായനം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 200 ലധികം സർവീസുകൾ അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ വേണ്ടി ഒാടിയെങ്കിലും പതിനായിരങ്ങൾ ഇ​പ്പോഴും പലായനത്തിലാണ്​. കേരളം ഉൾപ്പെടെയുള്ള സംസ്​ഥാനങ്ങളിൽനിന്നും കുടിയേറ്റ തൊഴിലാളികൾക്ക്​ പ്രത്യേക തീവണ്ടി അനുവദിച്ചെങ്കിലും ചില സംസ്​ഥാനങ്ങൾ മുഖം തിരിക്കുകയും ചെയ്​തു. 

നിർമാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ്​ രാജ്യത്തെ അന്തർ സംസ്​ഥാനതൊഴിലാളികളിൽ കൂടുതൽ പേരും. മിക്ക ഫാക്​ടറികളുടെയും ചെറുകിട നിർമാണ യൂനിറ്റുകളുടെയും പ്രധാന മാനവശേഷി അന്തർ സംസ്​ഥാന തൊഴിലാളികളായിരുന്നു. കേരളത്തിലും സമാന സ്​ഥിതിയാണ്​. കോവിഡ്​ വന്നതോടെ ഇവർ സ്വന്തം സംസ്​ഥാനങ്ങളിലേക്ക്​ ചേക്കേറി. മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ കേരളം കോവിഡിനെ പിടിച്ചുകെട്ടി. എന്നാൽ മഹാരാഷ്​ട്ര, മധ്യപ്രദേശ്​, ആന്ധ്ര, തമിഴ്​നാട്, ഗുജറാത്ത്​​ തുടങ്ങിയ സംസ്​ഥാനങ്ങളിൽ കോവിഡ്​ നാശം വിതക്കുകയാണ്​. 

അന്തർ സംസ്​ഥാന തൊഴിലാളികളുടെ സഹായത്തോടെ നിലനിന്നിരുന്ന കേരളത്തിലെ പ്ലൈവുഡ്​ വ്യവസായം സ്​തംഭനാവസ്​ഥയിലായതായി റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. ഹരിയാന സർക്കാർ വലിയ വാഗ്​ദാനങ്ങൾ നൽകി ഇത്തരം തൊഴിലാളികളെ തിരിച്ചുവിളിക്കുകയാണ്​.

കേരളത്തി​​െൻറ കാര്യമെടുത്താൽ ക​ുറേകൂടി ഗുരുതരമാണ്​ സ്​ഥിതി. 1980^90 കളിൽ കേരളത്തിൽനിന്നും നിരവധിപേർ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ തൊഴിലിനായി കുടിയേറി. ആ പ്രവാസികളുടെ പണമായിരുന്നു കേരളത്തി​​െൻറ അടിത്തറ. കേരളത്തിലെ തൊഴിൽ ആവശ്യങ്ങൾക്കായി മറ്റു സംസ്​ഥാനങ്ങളിൽനിന്നും തൊഴിലാളികളെത്തി. ആദ്യം എത്തിയത്​ അയൽ സംസ്​ഥാനമായ തമിഴ്​നാട്ടിൽനിന്നായിരുന്നു. പിന്നീട്​ തമിഴ്​നാട്ടിൽനിന്നും വരവ്​ കുറഞ്ഞു. കിലോ രണ്ടു രൂപ വിലക്ക്​ മാസം 50 കിലോ അരി എന്ന ജയലളിതയുടെ പരിഷ്​കാരം വലിയ ​തോതിൽ തമിഴരുടെ വരവ്​ കുറച്ചു. തന്നെയുമല്ല കൃഷിയിലും വ്യവസായത്തിലും അവർ മുന്നേറി. തൊഴിൽതേടി മറ്റു സ്​ഥലങ്ങളിലേക്ക്​ കുടിയേറാതെ സംസ്​ഥാനത്ത്​ തൊഴിൽ കണ്ടെത്തി. അവരുടെ കൊഴിഞ്ഞുപോക്കോടെ കേരളത്തിലേക്ക്​  ബംഗാൾ, ഒഡിഷ, ബിഹാർ,അസം തുടങ്ങിയ സംസ്​ഥാനങ്ങളിൽനിന്നും തൊഴിലാളികളെത്തി. കേരളത്തിൻെറ ചെറുകിട, ഇടത്തരം നിർമാണ യൂനിറ്റുകളിലും മറ്റു നിർമാണ പ്രവർത്തനങ്ങളിലും ഇവരായിരുന്നു എല്ലാം. കോവിഡ്​ വന്നതോടെ ഇവരും ക​ളമൊഴിഞ്ഞു. 

വിദേശത്തുനിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ​പ്രവാസികൾ
 

പ്രവാസി നി​ക്ഷേപം ഏറ്റവും കൂടുതലുള്ള രാജ്യമാണ്​ ഇന്ത്യ. അതിൽ തന്നെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്​ കേരളവും. സമ്പദ്​ വ്യവസ്​ഥയുടെ പ്രധാന സ്രോതസുകളിലൊന്ന്​ പ്രവാസികളു​െട പണമാണ്​. ലോകബാങ്കി​​െൻറ 2019 ലെ കണക്കുപ്രകാരം 79 ബില്യൺ ഡോളറാണ്​ പ്രവാസികൾ ഇന്ത്യയിലേക്ക്​ അയക്കുന്നത്​. ഇന്ത്യയിലെ മൊത്തം പ്രവാസി വരുമാനത്തൻെറ 19 ശതമാനവും മലയാളികള​ുടേതാണ്​. രണ്ടാം സ്​ഥാനം മഹാരാഷ്​ട്രക്കും. 16.7 ശതമാനം. 

ഒരു കാലത്ത് ഗള്‍ഫിലെ അവിദഗ്​ധ തൊഴിലാളികളിൽ ഏറ്റവും മുന്നില്‍ നിന്നത് മലയാളികളായിരുന്നു. ഒപ്പമോ തൊട്ടുപിന്നിലോ ആയിരുന്നു തമിഴർ. എന്നാല്‍ കുറേകാലമായി കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ജോലിക്കായി ഗള്‍ഫിലേക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു. പ്രത്യേകിച്ചും അവിദഗ്​ധ തൊഴിലാളികളുടെ കാര്യത്തില്‍ കാര്യമായ കുറവ് വന്നു.  

അതേസമയം ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന അവിദഗ്​ധ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. വിദഗ്​ദ തൊഴിലാളികൾ, അഭ്യസ്​തവിദ്യർ തൊഴിൽ തേടി പോകുന്നത്​ തുടരുകയു​ം ചെയ്​തു. ആദ്യഘട്ടത്തിൽ വിദേശത്ത്​ പോയവരുടെ പിൻമുറക്കാരായ അഭ്യസ്​ത വിദ്യരാണ്​ ഇന്ന്​ ഗൾഫിലുള്ളവരിൽ ഭൂരിഭാഗവും. അവരുടെ തിരിച്ചുവരവ്​ കേരളം എങ്ങിനെ നേരിടുമെന്നതാണ്​ പ്രതിസന്ധി. ​അതോടൊപ്പം ഒരു വിഭാഗം അന്തർ സംസ്​ഥാന തൊഴിലാളികൾ മടങ്ങിയതും. 

അന്തർ സംസ്​ഥാന തൊഴിലാളികളുടെ അഭാവം മിക്ക മേഖലകളിലും അനുഭവപ്പെടും. ഇതിനു പകരമാവാൻ വരുന്ന മലയാളികൾക്ക്​ കഴിയുക എളുപ്പമല്ല. ഇതോടെ നിർമാണ മേഖലയടക്കം പല രംഗത്തും രൂക്ഷമായ പ്രതിസന്ധി അഭിമുഖീകരിക്കും. കേരളത്തി​​െൻറ ഉൽപ്പാദനമേഖലയെ ഇവ സാരമായി ബാധിക്കും. നികുതി വരുമാനവും ഇതോടെ കുറയും. 

മടങ്ങിവരുന്ന പ്രവാസികൾ സ്വന്തം നാട്ടിൽ തൊഴിൽ ചെയ്യണമെന്ന വാദം മുന്നോട്ടുവെക്കുന്ന ചിലരുണ്ട്​. കേരളം കഴിഞ്ഞ 30 വർഷത്തിനകം ഏറെ മാറി. അവർ തിരിച്ചുവരു​േമ്പാൾ ഒഴിഞ്ഞുകിടക്കുന്ന നിർമാണ ചെറുകിട മേഖലകൾ അവർക്കായി നീട്ടാൻ സാധിക്കില്ല. പുതിയ തൊഴിൽ മേഖലകൾ തേടേണ്ടിവരും. സ്​റ്റാർട്ടപ്പുകൾക്ക്​ ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുക. പക്ഷേ എന്നിരുന്നാലും ഒന്നുണ്ട്​. മലയാളി ഇതും മറികടക്കും. പുതിയ മേഖലകൾ കണ്ടെത്തും. ഒാർമയില്ലേ, ആദ്യ പ്രവാസം. അതു ബർമയിലേക്കും സിലോണിലേക്കും ആയിരുന്നു. അതിനുശേഷം മലേഷ്യ. പിന്നെയായിരുന്നു ഗൾഫ്​. പതിയ മേച്ചിൽപുറം തേടി മലയാളി പറക്കും. കണ്ടെത്തും തീർച്ച.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspravasiunemploymentfinancial crisismalayalijobcovid 19
News Summary - Job And Financial Crisis Kerala -Business news
Next Story