Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിയോയിലേക്ക് സൗദി അറേബ്യയിൽ നിന്നും നിക്ഷേപം
text_fieldsbookmark_border
മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയിലേക്ക് സൗദി കമ്പനിയുടെ നിക്ഷേപം. 11,367 കോടി നൽകി ജിയോയുടെ 2.32 ശതമാനം ഓഹരി സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ് ഫണ്ടാണ് വാങ്ങിയത്. ജിയോയിലെ 11ാമത് നിക്ഷേപമാണിത്.
നിക്ഷേപത്തോടെ ജിയോയുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയായും കമ്പനി മൂല്യം 5.16 ലക്ഷം കോടിയായും ഉയർന്നു.വെള്ളിയാഴ്ച രണ്ട് യു.എസ് ഇക്വിറ്റി കമ്പനികൾക്ക് നടത്തിയ ഓഹരി വിൽപനയിലൂടെ ജിയോ 6441.3 കോടി രൂപ സ്വരൂപിച്ചിരുന്നു.
1.32 ശതമാനം ഓഹരികളാണ് ജിയോ വിറ്റത്. ടി.പി.ജി, എൽ കാറ്റർടോൺ എന്നീ കമ്പനികൾക്കായിരുന്നു ഓഹരി വിൽപന. ഇത് കൂടാതെ ഫേസ്ബുക്ക് അടക്കമുള്ള നിരവധി കമ്പനികൾ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
