Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചൈനീസ്​ ഘടകങ്ങൾ...

ചൈനീസ്​ ഘടകങ്ങൾ ഉപയോഗിക്കാത്ത ഏക കമ്പനി ജിയോയാണെന്ന്​ ട്രംപിനോട്​ അംബാനി

text_fields
bookmark_border
mukesh-ambani
cancel

ന്യൂഡൽഹി: സാ​ങ്കേതിക രംഗത്ത്​ വലിയ മാറ്റങ്ങൾക്ക്​ തുടക്കമിടുന്ന 5ജി നെറ്റ്​വർക്കിൽ ചൈനീസ്​ ഘടകങ്ങൾ ഉപയോഗിക ്കാത്ത ഏക കമ്പനി റിലയൻസ്​ ജിയോയാണെന്ന്​ ചെയർമാൻ മുകേഷ്​ അംബാനി. ​ഇന്ത്യ സന്ദർശനത്തിനിടെ യു.എസ്​ പ്രസിഡൻറ്​ ഡ ോണൾഡ്​ ട്രംപിനോടാണ്​ അംബാനി ഇക്കാര്യം പറഞ്ഞത്​.

ഇന്ത്യയിലെ പ്രധാന കമ്പനികളുടെ സി.ഇ.ഒമാരുമായി നടത്തിയ കൂടിക്കാഴ്​ചക്കിടെ അംബാനി നടത്തിയ പരാമർശം കഴിഞ്ഞ ദിവസമാണ്​ വൈറ്റ്​ഹൗസ്​ പുറത്ത്​ വിട്ടത്​. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങാണ്​ ജിയോയുടെ 5ജി സാ​ങ്കേതിക വിദ്യ സ്ഥാപിക്കുന്നതിനുള്ള പങ്കാളി.

നിങ്ങൾ​ 5ജി സാ​ങ്കേതികവിദ്യ ഉപയോഗിക്കാൻ പോവുകയാണോയെന്ന്​ ​​ട്രംപ്​ കൂടിക്കാഴ്​ചയിൽ അംബാനിയോട്​ ചോദിച്ചു. അതെ, 5ജിക്കായി ചൈനീസ്​ ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത ഏക കമ്പനി ജിയോയാണെന്നും അംബാനി ട്രംപിന്​ മറുപടി നൽകി. നേരത്തെ ലോകരാജ്യങ്ങൾ 5ജിക്കായി വാവേയുടെ സാ​ങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്​ യു.എസ്​ രംഗത്ത്​ എത്തിയിരുന്നു. ചൈനീസ്​ സാ​ങ്കേതികവിദ്യ ഉപയോഗിക്കുന്നത്​ സുരക്ഷാ പ്രശ്​നങ്ങൾക്ക്​ ഇടയാക്കുമെന്നായിരുന്നു അമേരിക്കയുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jiomukesh ambanimalayalam newsBusiness News
News Summary - Jio only one to not use Chinese components: Mukesh Ambani-Business news
Next Story