ജിയോ ഉപഭോക്താക്കൾക്ക്​ തിരിച്ചടി; സൗജന്യ വോയ്സ്​​ കാളുകൾ നിർത്തി

22:07 PM
09/10/2019
jio-calling

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ റി​ല​യ​ൻ​സ്​ ജി​യോ സൗ​ജ​ന്യ വോ​യി​സ്​ കാ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നു. റി​ല​യ​ൻ​സ്​ ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​നി മ​റ്റൊ​രു നെ​റ്റ്​​വ​ർ​ക്കി​​ലേ​ക്കു​ള്ള കാ​ളു​ക​ൾ​ക്ക്​ മി​നി​റ്റി​ന്​ ആ​റു പൈ​സ ന​ൽ​കേ​ണ്ടി വ​രും. എ​ങ്കി​ലും വോ​യ്​​സ്​ കാ​ളു​ക​ൾ​ക്ക്​ ന​ഷ്​​ട​പ്പെ​ടു​ന്ന പ​ണ​ത്തി​​ന്​ തു​ല്യ മൂ​ല്യ​മു​ള്ള സൗ​ജ​ന്യ ഡാ​റ്റ ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ടെ​ലി​കോം ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ​യ്) മ​റ്റ്​ ​നെ​റ്റ്​​വ​ർ​ക്കു​ക​ളി​ലേ​ക്ക്​ ചെ​യ്യു​ന്ന കാ​ളി​ന്​ ഈ​ടാ​ക്കു​ന്ന ചാ​ർ​ജി​നു​ള്ള (ഐ.​യു.​സി) പു​തി​യ നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണ്​ ന​ട​പ​ടി. അ​തേ​സ​മ​യം, സ്വ​ന്തം നെ​റ്റ്​​വ​ർ​ക്ക്​ വ​ഴി​യു​ള്ള വോ​യ്​​സ്​ കാ​ളു​ക​ൾ​ക്ക്​ പ​ണം ന​ൽ​കേ​ണ്ടി വ​രി​ല്ല. എ​ല്ലാ നെ​റ്റ്​​വ​ർ​ക്കി​ൽ നി​ന്നു​മു​ള്ള ഇ​ൻ​ക​മി​ങ്​ കാ​ളു​ക​ളും സൗ​ജ​ന്യ​മാ​യി​രി​ക്കും. മ​റ്റ് ജി​യോ ഫോ​ണു​ക​ളി​ലേ​ക്ക് ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ ന​ട​ത്തു​ന്ന കാ​ളു​ക​ൾ​ക്കും ലാ​ൻ​ഡ്‌​ലൈ​ൻ ഫോ​ണു​ക​ൾ​ക്കും വാ​ട്സ്​​ആ​പ്, ഫേ​സ്‌​ടൈം, മ​റ്റ് പ്ലാ​റ്റ്ഫോ​മു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വി​ളി​ക്കു​ന്ന​തി​നും സൗ​ജ​ന്യ നി​ര​ക്കു​ക​ൾ തു​ട​രും. 

വോ​യി​സ്​ കാ​ളു​ക​ൾ സൗ​ജ​ന്യ​മാ​ക്കു​ന്ന​തി​ലൂ​ടെ 13,500 കോ​ടി രൂ​പ​യാ​ണ്​ റി​ല​യ​ൻ​സ്​ ഭാ​ര​തി എ​യ​ർ​ടെ​ല്ലി​നും വോ​ഡാ​ഫോ​ണി​നും ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്​ തി​രി​ച്ചു​പി​ടി​ക്കാ​ൻ ട്രാ​യി​യു​ടെ പു​തി​യ നി​ബ​ന്ധ​ന സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 

Loading...
COMMENTS