സംസ്​ഥാനത്ത്​ ജ്വല്ലറികൾ ബുധനാഴ്​ച മുതൽ തുറക്കും 

00:17 AM
20/05/2020

കോ​ഴി​ക്കോ​ട്: ലോ​ക്​​ഡൗ​ണി​ൽ ഇ​ള​വ് വ​രു​ത്തി ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ക​ൾ ബു​ധ​നാ​ഴ്​​ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ള ജ്വ​ല്ലേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​റി​യി​ച്ചു. 

ലോ​ക്​​ഡൗ​ണി​ൽ ജ്വ​ല്ല​റി​ക​ൾ ര​ണ്ടു മാ​സ​മാ​യി അ​ട​ച്ചി​ട്ട​ത് കാ​ര​ണം സ്വ​ർ​ണ വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ​ന ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് ജ്വ​ല്ല​റി​ക​ൾ അ​ട​ച്ചി​ടേ​ണ്ട സ്​​ഥി​തി​യു​ണ്ടാ​യ​ത്. സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ സു​ര​ക്ഷ ന​ട​പ​ടി​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടു​മാ​ത്ര​മെ ജ്വ​ല്ല​റി​ക​ൾ തു​റ​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം ജ്വ​ല്ല​റി ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 

കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​ഗി​രി​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ എം.​പി. അ​ഹ​മ്മ​ദ്, ഡോ.​ബി. ഗോ​വി​ന്ദ​ൻ, ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ, ജോ​യ് ആ​ലു​ക്കാ​സ്, ബാ​ബു എം. ​ഫി​ലി​പ്പ്, ജ​സ്​​റ്റി​ൻ പാ​ല​ത്ര, കെ. ​സു​രേ​ന്ദ്ര​ൻ, ഷാ​ജു ചി​റ​യ​ത്ത്, രാ​ജീ​വ് പോ​ൾ ചു​ങ്ക​ത്ത്, കോ​ഓ​ഡി​നേ​റ്റ​ർ അ​ഡ്വ.​എ​സ്. അ​ബ്​​ദു​ൽ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Loading...
COMMENTS