ഡിസംബറിലെ ശമ്പളം നൽകാം; ബാക്കി പിന്നീടെന്ന് ജെറ്റ് എയർവേയ്സ്
text_fieldsന്യൂഡൽഹി: ഡിസംബർ മാസത്തിൽ ജീവനക്കാർക്ക് കൊടുക്കാൻ ബാക്കിയുള്ള ശമ്പളത്തിൻെറ 87.5 ശതമാനം നൽകാമെന്ന് സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേയ്സ്. വായ്പ ലഭിക്കുന്നതിനനുസരിച്ച് ബാക്കി മാസങ്ങളിലെ ശമ്പളവും നൽകാമെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ ജെറ്റ് എയർവേയ്സിലെ പൈലറ്റുമാർ സമരം തുടങ്ങാനിരിക്കെയാണ് കമ്പനിയുടെ പ്രഖ്യാപനം.
ജനുവരി, ഫെബ്രുവരി, മാർച്ച് തുടങ്ങിയ മാസങ്ങളിലെ ജീവനക്കാരുടെ ശമ്പളം ജെറ്റ് എയർവേയ്സ് നൽകിയിട്ടില്ല. ഡിസംബർ മാസത്തിലെ 12.5 ശതമാനം ശമ്പളം മാത്രമാണ് നൽകിയിട്ടുള്ളത്. എപ്രിൽ ഒന്ന് മുതൽ ജെറ്റ്എയർവേയ്സിലെ ജീവനക്കാർ സമരം തുടങ്ങുമെന്ന് ഭീഷണി മുഴുങ്ങിയിരുന്നു.
ജീവനക്കാർക്ക് എത്രയും പെട്ടെന്ന് ശമ്പളം നൽകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി മാനേജ്മെൻറ് അറിയിച്ചു. ഇതിനായി ബാങ്കുകളുടെ കൺസോട്യത്തിൽ നിന്ന് വായ്പ ലഭ്യമാക്കും. അതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അടിയന്തിരമായി ഫണ്ട് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ജീവനക്കാർക്ക് അയച്ച കത്തിൽ ജെറ്റ് എയർവേയ്സ് വ്യക്തമാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
