ജെറ്റ്​ എയർവേസ്​ ഞായറാഴ്​ച വരെ അന്താരാഷ്​ട്ര സർവീസുകൾ നടത്തില്ല

18:00 PM
12/04/2019

ന്യൂഡൽഹി:  സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ്​ എയർവേസ്​ ഞായറാഴ്​ച വരെയുള്ള അന്താരാഷ്​ട്ര സർവീസുകൾ നിർത്തിവെച്ചു. സർവീസുകൾ ഗണ്യമായി കുറഞ്ഞതോടെ അന്താരാഷ്​ട്ര സർവീസുകൾ നടത്താൻ ജെറ്റ്​ എയർവേസിന്​ യോഗ്യതയു​ണ്ടോയെന്ന്​ പരിശോധിച്ചുവരികയാണെന്ന്​ വ്യോമയാനമന്ത്രാലയം അറിയിച്ചിരുന്നു. എയർവേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചു വരികയാണെന്നും അടിയന്തര നടപടികൾ ഉണ്ടാകുമെന്നും വ്യോമയാന മന്ത്രി സുരേഷ്​ പ്രഭു അറിയിച്ചു. 

നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്​ ഒരു വിമാനക്കമ്പനിക്ക്​ വിദേശ രാജ്യങ്ങളിലേക്ക്​ സർവിസുകൾ നടത്തണമെങ്കിൽ പ്രതിദിനം ഏറ്റവും കുറഞ്ഞത്​ 20 ആഭ്യന്തര സർവിസുകൾ നടത്തേണ്ടതുണ്ട്​. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 15ൽ താഴെ സർവീസുകളാണ്​ ജെറ്റ്​ എയർവേസ്​ നടത്തിയിരുന്നത്​. 

കൂടാതെ കുടിശ്ശിക അടക്കാത്തതിനെ തുടർന്ന്​ യൂറോപ്യൻ കയറ്റുമതി സ്ഥാപനം ജെറ്റ്​ എയർവേസി​​െൻറ ബോയിങ്​ 777-300 ഇ.ആർ വിമാനം ആംസ്​റ്റർഡാമിൽ പിടിച്ചുവെക്കുകയും ചെയ്​തിരുന്നു. 25 വർഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ ജെറ്റ്​ എയർവേസ്​ അഭിമുഖീകരിക്കുന്നത്​.  സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് പാ​ട്ട​ത്തു​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​ത്തു​ന്നി​ല്ല. 
 

Loading...
COMMENTS