ജെറ്റ്​ എയർവേയ്​സിനെ ഏറ്റെടുക്കാൻ ലണ്ടൻ വ്യവസായ ഗ്രൂപ്പ്​

12:20 PM
10/05/2019
jet-airways

ന്യൂഡൽഹി: കടക്കെണിമൂലം അടച്ചുപൂട്ടിയ സ്വകാര്യ വിമാന കമ്പനി ജെറ്റ്​ എയർവേയ്​സിനെ ഏ​റ്റെടുക്കാനുളള നീക്കവുമായി ലണ്ടൻ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന വ്യവസായ ഗ്രൂപ്പ്​. ലണ്ടനിലെ അഡി ഗ്രൂപ്പി​​െൻറ ഏവിയേഷൻ വിഭാഗമായ അഡിഗ്രോയാണ്​ ജെറ്റ്​ എയർവേയ്​സിനെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച്​ മുന്നോട്ട്​ വന്നത്​.

ജെറ്റ്​ എയർവേയിസി​​െൻറ ലേല നടപടികളിൽ പ​ങ്കെടുക്കുമെന്ന്​ ഗ്രൂപ്പി​​െൻറ സ്ഥാപകൻ സഞ്​ജയ്​ വിശ്വനാഥൻ അറിയിച്ചു. ഇത്തിഹാദ്​ എയർലൈൻസുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്​തമാക്കി. ഇത്തിഹാദുമായി ചേർന്ന്​ ജെറ്റിനെ ഏറ്റെടുക്കാനാണ്​ അഡി ഗ്രൂപ്പി​​െൻറ നീക്കം.

അഡിഗ്രോ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നതിന്​ പിന്നാലെ ഓഹരി വിപണിയിൽ ജെറ്റ്​ എയർവേയ്​സ്​ നേട്ടമുണ്ടാക്കി. 5.28 ശതമാനം നേട്ടത്തോടെ 155.40 രൂപയിലാണ്​ ജെറ്റി​​െൻറ ഓഹരികൾ വിപണിയിൽ വ്യാപാരം നടത്തുന്നത്​. 

Loading...
COMMENTS