ജെറ്റ്​ എയർവേസി​െൻറ റൂട്ടുകൾ മറ്റു കമ്പനികൾക്ക്​ നൽകരുതെന്ന്​ ജീവനക്കാർ

21:16 PM
22/04/2019
Jet Airways Employees

ന്യൂഡൽഹി: കമ്പനിയുടെ ഓഹരി വിൽപന നടപടികൾ പൂർത്തിയാവുന്നതു വരെ ജെറ്റ്​ എയർവേസി​​െൻറ റൂട്ടുകൾ മറ്റു വിമാനക്കമ്പനികൾക്ക്​ കൈമാറരുതെന്ന്​ തൊഴിലാളി സംഘടനകൾ ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷനോട്​ ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഒരാഴ്​ച മുമ്പാണ്​ രാജ്യത്തെ ചെലവ്​കുറഞ്ഞ വിമാനക്കമ്പനിയായ ജെറ്റ്​ എയർവേസ്​ അതി​​െൻറ സർവിസുകൾ നിർത്തിവെച്ചത്​. 8000 കോടിയുടെ വായ്പ തിരിച്ചടവ്​ മുടങ്ങിയ കമ്പനി  ബാങ്കുകളുടെ നിയന്ത്രണത്തിലാവുകയും  എസ്​.ബി.എയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർട്യം ജെറ്റ്​ എയർവേസി​​െൻറ ഓഹരി ലേല നടപടികൾ ആരംഭിക്കുകയും ചെയ്​തിരുന്നു. മേയ്​ രണ്ടാം വാരത്തോടെ ലേല നടപടികൾ പൂർത്തിയാവുമെന്നാണ്​ പ്രതീക്ഷ.

പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ലഭിക്കേണ്ടിയിരുന്ന 400 കോടി രൂപ ബാങ്കുകളുടെ കൂട്ടായ്മ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് കമ്പനിയുടെ പ്രവർത്തനം  കഴിഞ്ഞയാഴ്​ച പൂർണമായി അവസാനിപ്പിച്ചത്​. ഇതേതുടർന്ന്​ ​വിമാന യാത്രക്കാരു​െട ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതി​​െൻറ ഭാഗമായാണ്​ ജെറ്റ്​ എയർവേസ്​ സർവിസ്​ നടത്തിയിരുന്ന റൂട്ടുകൾ മറ്റു​ വിമാനക്കമ്പനികൾക്ക്​ വിട്ടുനൽകാൻ ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷൻ തീരുമാനിച്ചത്​. 

കമ്പനി ഓഹരി വില കൂടുതൽ ഇടിയാതിരിക്കാൻ റൂട്ടുകൾ മറ്റു​ കമ്പനികൾക്ക്​ നൽകുന്നത്​ ഉടൻ നിർത്തിവെക്കണമെന്നാണ്​ യൂനിയനുകൾ ആവശ്യപ്പെടുന്നത്​.  റൂട്ടുകൾ നൽകുന്ന നടപടികൾ ഉടൻ നിർത്തിവെച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും യൂനിയനുകൾ പറഞ്ഞു.  അല്ലാത്തപക്ഷം കാര്യങ്ങൾ നിയമക്കുരുക്കുകളിലേക്ക്​ നീങ്ങുമെന്ന്​ ‘ഒാൾ ഇന്ത്യ ജെറ്റ്​ എയർവേസ്​ ടെക്​നീഷ്യൻസ്​ അസോസിയേഷൻ’ മുന്നറിയിപ്പ്​ നൽകി. നിലവിൽ ജെറ്റ്​ എയർവേസിന്​ അനുവദിച്ച റൂട്ടുകൾ കമ്പനിയുടെ സ്വത്താണെന്നും 800ഓളം അംഗങ്ങളുള്ള യൂനിയൻ ചൂണ്ടിക്കാണിച്ചു.

സർവിസുകൾ നിർ​ത്തിവെച്ചതോടെ ഡൽഹി -മുംബൈ റൂട്ടിൽ ജെറ്റ്​ എയർവേസി​​െൻറ 440 സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അവ സൂതാര്യമായി മറ്റു​ കമ്പനികൾക്ക് ​അനുവദിച്ചുനൽകുമെന്നും കഴിഞ്ഞയാഴ്​ച ഒരു മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞിരുന്നു. അതിനിടെ വാഗ്​ദാനം ചെയ്​ത തുക ഉടൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ യൂനിയനുകൾ എസ്​.ബി.ഐ ചെയർമാൻ രജനീഷ്​ കുമാറിന്​ കത്ത്​ നൽകിയിട്ടുണ്ട്​. 

ഓഹരി വ്യാപാരം താൽക്കാലികമായി നിർത്തിവെച്ചു
മുംബൈ: സാമ്പത്തിക പ്രതിസന്ധിമൂലം പ്രവർത്തനം അവസാനിപ്പിച്ച മൂന്നാം ദിവസവും ഒാഹരിവിപണിയിൽ തിരിച്ചടി നേരിട്ട ജെറ്റ്​ എയർവേസി​​െൻറ ഓഹരി വ്യാപാരം താൽക്കാലികമായി നിർത്തിവെച്ചു. ബോംബെ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ കഴിഞ്ഞ ദിവസം ഒരുവർഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തി മൂന്നു ദിവസത്തിനിടെ 49 ശമതാനം ഇടിവാണ്​ ഓഹരികൾക്ക്​ സംഭവിച്ചത്​. നാഷനൽ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിലും ഓഹരി വില കുത്തനെ ഇടിഞ്ഞു.

 ഡയറക്​ടർ ബോർഡിൽനിന്ന്​ രാജിവെച്ചു

ജെറ്റ്​ എയർവേസി​​െൻറ നോൺ എക്​സിക്യൂട്ടിവ്​, നോൺ ഇൻഡിപെൻഡൻറ്​ ഡയറക്​ടറായിരുന്ന നാസിം സെയ്​ദി കമ്പനിയുടെ ഡയറക്​ടർ ബോർഡിൽ നിന്ന്​ രാജിവെച്ചു. ഡയറക്​ടർ എന്നനിലക്ക്​ ​പ്രതിഫലം വാങ്ങാതെയോ നാമമാത്ര പ്രതിഫലം വാങ്ങിയോ ​​പ്രവർത്തിക്കുന്നവരാണ്​ നോൺ എക്​സിക്യൂട്ടിവ്​, നോൺ ഇൻഡിപെൻഡൻറ്​ ഡയറക്​ടർമാർ. മുൻ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറും റിട്ട. സിവിൽ ഏവിയേഷൻ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ആഗസ്​റ്റിലാണ്​ ജെറ്റ്​ എയർവേസിൽ ചേർന്നത്​. വ്യക്​തിപരമായ കാരണങ്ങളാണ്​ ഇദ്ദേഹത്തി​​െൻറ രാജിയെന്ന്​ കമ്പനി അറിയിച്ചു.

Loading...
COMMENTS