Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെറ്റിന്‍റെ വിദേശ...

ജെറ്റിന്‍റെ വിദേശ റൂട്ടുകൾ കൈമാറൽ: തീരുമാനം ഉടൻ

text_fields
bookmark_border
jet-airways
cancel

നെ​ടു​മ്പാ​ശ്ശേ​രി: പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് സ​ർ​വി​സ്​ തു​ട​ങ്ങാ​ൻ വൈ​കു​ന്ന​തി​നാ​ൽ ജെ​റ്റ് എ​യ​ർ​വേ​സി​​െൻറ വി​ദേ​ശ റൂ​ട്ടു​ക​ൾ മ​റ്റു വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കു​ന്ന കാ​ര്യം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കു​ന്നു. വ്യ​വ​സ്ഥ​പ്ര​കാ​രം അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന ഷെ​ഡ്യൂ​ളു​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്തേ​ണ്ട ബാ​ധ്യ​ത അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു​ണ്ട്. എ​ന്നാ​ൽ, ജെ​റ്റ് എ​യ​ർ​വേ​സ്​​ ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജെ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല റൂ​ട്ടി​ലും ഒ​ട്ടേ​റെ യാ​ത്ര​ക്കാ​രു​ള്ള​താ​ണ്. ജെ​റ്റ് എ​യ​ർ​വേ​സ്​​ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തോ​ടെ ഈ ​റൂ​ട്ടു​ക​ളി​ൽ യാ​ത്ര​ക്ലേ​ശ​വും രൂ​ക്ഷ​മാ​ണ്. സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​ന് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ശേ​ഷം നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടും. അ​തി​നു​ശേ​ഷം മ​റ്റു​ക​മ്പ​നി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി റൂ​ട്ടു​ക​ൾ ന​ൽ​കാ​നാ​ണ്​ ആ​ലോ​ച​ന.

ഒ​ട്ടേ​റെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഈ ​റൂ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​തു​വി​ധ​ത്തി​ൽ ഇ​ത്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്ന​തും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. സ​ർ​വി​സ്​ നി​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ജെ​റ്റ് എ​യ​ർ​വേ​സ്​​ യാ​ത്ര​ക്കാ​ർ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് മ​ട​ക്കി ന​ൽ​കാ​നു​ള്ള​ത്. തു​ക ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ചി​ല​ർ ഉ​പ​ഭോ​ക്തൃ​കോ​ട​തി​െ​യ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjet airwaysmalayalam newsFinancial Issues
News Summary - Jet Airways Financial Issues -Business News
Next Story