Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right‘ഒരുമാസത്തെ...

‘ഒരുമാസത്തെ ശമ്പളമെങ്കിലും ലഭ്യമാക്കണം’ -ജെറ്റ്​ എയർവേസ്​ പ്രതിനിധികൾ ജെയ്​റ്റ്​ലിയെ കണ്ടു

text_fields
bookmark_border
Jet-Airways
cancel

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിമൂലം സർവീസുകൾ നിർത്തിയ ജെറ്റ്​ എയർവേസ്​ പ്രതിനിധികൾ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലിയെ സന്ദർശിച്ചു. ജീവനക്കാർക്ക്​ കുടിശ്ശികയായ ശമ്പളം നൽകാൻ എയർലൈൻസിൻെറ ലേല നടപടികൾ ത്വരിതപ്പ െടുത്തണമെന്ന്​ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒരുമാസത്തെ ശമ്പളമെങ്കിലും ജീവനക്കാർക്ക്​ നൽകാനായാൽ അവരിൽ​ പ്രതീക്ഷ ഉണർത്താനാകു​െമന്നും എയർലൈൻസ്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർ വിനയ്​ ദുബെ അറിയിച്ചു.

സർവീസുകൾ താത്​കാലികമായി നിർത്തുകയാണെന്ന്​ ബുധനാഴ്​ചയാണ്​ ജെറ്റ്​ എയർവേസ്​ ഔദ്യോഗികമായി അറിയിച്ചത്​. വായ്​പാ ദായകരിൽ നിന്ന്​ ആവശ്യപ്പെട്ട തുക ലഭ്യമാകാത്തതിനെ തുടർന്നായിരുന്നു നടപടി.

ജീവനക്കാരെ സമാധാനിപ്പിക്കുന്നതിനും പ്രതീക്ഷ നൽകുന്നതിനുമായി ഒരു മാസത്തെ ശമ്പളമെങ്കിലും അവർക്ക്​ നൽകണം. ഇതിന്​ 170 കോടി രൂപ ലഭ്യമാകണം. ഇക്കാര്യം പരിശോധിക്കാമെന്ന്​ ധനകാര്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്​ -വിനയ്​ ദുബെ മാധ്യമങ്ങളോട്​ പറഞ്ഞു.

തുറന്ന, സുതാര്യമായ, ഫലപ്രദമായ ​േലലം ഉറപ്പു വരുത്തണം. നാല്​ കമ്പനികൾ ജെറ്റ്​ എയർവേസി​െന ഏറ്റെടുക്കാൻ തയാറായി മു​േന്നാട്ട്​ വന്നിട്ടുണ്ടെന്ന്​ ജെയ്​റ്റ്​ലി അറിയിച്ചതായും ദുബെ കൂട്ടിച്ചേർത്തു.

എയർലൈൻസിൻെറ മുഖ്യ ധനകാര്യ ഓഫീസർ അമിത്​ അഗർവാൾ, പൈലറ്റ്​ സ്​റ്റാഫ്​ യൂണിയൻ, എൻജിനീയേഴ്​സ്​ യൂണിയൻ, കാബിൻ ക്രൂ​ യൂണിയൻ, ഗ്രൗണ്ട്​ സ്​റ്റാഫ്​ പ്രതിനിധികൾ എന്നിവർ യോഗത്തിനെത്തിയ സംഘത്തിലുണ്ടായിരുന്നു.

അതേസമയം, കുടിശ്ശിക തുക ലഭിക്കുന്നതിനായി കമ്പനിയുടെ ലേലം എത്രയും പെ​ട്ടെന്ന്​ ഫലപ്രദമായി നടപ്പിലാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജീവനക്കാർ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ കത്തയച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjet airwaysmalayalam newseconomic crisis
News Summary - Jet Airways Delegation Meets Arun Jaitley, Seeks Pending Salaries -Business News
Next Story