Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅമ്മയുടെ ആഭരണങ്ങൾ പണയം...

അമ്മയുടെ ആഭരണങ്ങൾ പണയം വെച്ചു; ദുരിതം പറഞ്ഞ്​ ജെറ്റ്​ എയർവേയസ്​ പൈലറ്റുമാർ

text_fields
bookmark_border
അമ്മയുടെ ആഭരണങ്ങൾ പണയം വെച്ചു; ദുരിതം പറഞ്ഞ്​ ജെറ്റ്​ എയർവേയസ്​ പൈലറ്റുമാർ
cancel

ന്യൂഡൽഹി: വിജയ്​ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്​ഫിഷർ എയർലൈൻസിലുണ്ടായതിന്​ സമാനമായ പ്രതിസന്ധിയാണ്​ ജെറ്റ്​എയ ർവേയ്​സ്​ അഭിമുഖീകരിക്കുന്നത്​. ജീവനക്കാർക്ക്​ ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക്​ ജെറ്റ് ​ എയർവേയ്​സെത്തി. ശമ്പളം കിട്ടാതായതോടെ കടുത്ത സമ്മർദമാണ്​ എയർവേയ്​സിലെ ജീവനക്കാർ അഭിമുഖീകരിക്കുന്നത്​.

'കോക്​പിറ്റിൽ വിമാനം പറത്താൻ ഇരിക്കു​േമ്പാൾ സമ്മർദം മുഴുവൻ മറക്കാനാണ്​ ഞങ്ങൾ ശ്രമിക്കുന്നത്​. കാരണം ​ഞങ്ങൾക ്ക്​ ​കൃത്യമായി ജോലി ചെയ്​തെ മതിയാകു. ​കഴിഞ്ഞ നാല്​ മാസമായി എനിക്ക്​ ശമ്പളം ലഭിച്ചിട്ട്​. എങ്കിലും ജോലി തുടര ുകയാ'ണെന്ന്​ ജെറ്റ്​ എയർവേയ്​സിലെ സീനിയർ പൈലറ്റ്​ വ്യക്​തമാക്കുന്നു.

ഞങ്ങളും സാധാരണ മനുഷ്യരാണ്​.എത്ര കാലമാണ്​ സമ്മർദം മറച്ച്​വെക്കാൻ സാധിക്കുക. ശമ്പളം കിട്ടാത്തത്​ മൂലമുണ്ടാകുന്ന സമ്മർദം ഒഴിവാക്കാൻ കമ്പനി എത്രയും പെ​ട്ടെന്ന്​ ഇടപ്പെടണമെന്ന്​ ജെറ്റ്​ എയർവേയ്​സിലെ ക്യാപ്​റ്റനായ കിരൺ അറോറ പറയുന്നു. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ദൈനംദിന കുടുംബ ചെലവുകൾക്കായി ബുദ്ധിമുട്ടുകയാണെന്ന്​ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

പ്രതിസന്ധി ഉണ്ടായതോടെ ജീവനക്കാരിൽ പലരുടെയും നിശചയിച്ച വിവാഹം മാറ്റിവെക്കേണ്ടി വന്നു. അമ്മയുടെ ആഭരണങ്ങൾ പണയം വെച്ചാണ്​ ജീവിക്കുന്നതെന്നാണ്​ ജെറ്റ്​ എയർവേയ്​സിലെ ജൂനിയർ പൈലറ്റുമാരിലൊരാൾ മാനേജ്​മ​​​​െൻറിനെ അറിയിച്ചത്​.

ഏപ്രിൽ ഒന്ന്​ മുതൽ അനിശ്​ചതകാല സമരം തുടങ്ങുമെന്ന്​ ജെറ്റ്​ എയർവേയ്​സിലെ ജീവനക്കാർ അറിയിച്ചിട്ടുണ്ട്​. എന്നാൽ, സമരം തുടങ്ങിയാൽ സർവീസുകൾ മുടങ്ങുകയും അത്​ കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഈയൊരു സാഹചര്യത്തിൽ കമ്പനി പൂട്ടിയാൽ ജെറ്റ്​ എയർവേയ്​സിലെ മുഴുവൻ ജീവനക്കാർക്കും തൊഴിൽ നഷ്​ടമാകും. ഇത്തരത്തിൽ ജെറ്റ്​ എയർവേയ്​സിലെ മുഴുവൻ ജീവനക്കാർക്കും മറ്റ്​ വിമാന കമ്പനികളിൽ തൊഴിൽ ലഭിക്കണമെന്നില്ല. അതുകൊണ്ട്​ സമരത്തിലേക്ക്​ നീങ്ങാതെ പ്രതിസന്ധിക്ക്​ സുസ്ഥിരമായൊരു പരിഹാരം കാണണമെന്നാണ്​ ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നത്​.

പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്​തിയിലെത്തുന്നില്ലെന്നതാണ്​ യാഥാർഥ്യം​. ഇത്തിഹാദും എസ്​.ബി.ഐയും ജെറ്റ്​ എയർവേയ്​സിൽ നിക്ഷേപം നടത്തുമെന്ന്​ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണയായിട്ടില്ല. വായ്​പകൾ നൽകാൻ പൊതുമേഖല ബാങ്കുകളോട്​ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിനോട്​ ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysmalayalam newsFinacial CrisisPiolet issue
News Summary - Jet airways crisis-business news
Next Story