Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: സി.ഇ.ഒ ഉൾപ്പെടെ മൂന്നുപേർ ജെറ്റ്​ എയർവേസിൽനിന്ന്​ രാജ​ിവെച്ചു

text_fields
bookmark_border
സാമ്പത്തിക പ്രതിസന്ധി: സി.ഇ.ഒ ഉൾപ്പെടെ മൂന്നുപേർ ജെറ്റ്​ എയർവേസിൽനിന്ന്​ രാജ​ിവെച്ചു
cancel
മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്​ സർവിസ്​ നിർത്തിയ ജെറ്റ്​ എയർവേസി​ൽ ഉദ്യോഗസ്​ഥരുടെ കൂട്ടരാജി. കമ്പന ിയുടെ ചീഫ്​ എക്​സിക്യൂട്ടിവ്​ ഓഫിസർ (സി.ഇ.ഒ) വിനയ്​​ ദുബെ, ഡെപ്യൂട്ടി സി.ഇ.ഒയും ചീഫ്​ ഫിനാൻഷ്യൽ ഓഫിസറുമായ അമിത്​ അഗർവാൾ, ചീഫ്​ പീപ്​ൾസ്​ ഓഫിസർ രാഹുൽ തനേജ എന്നിവരാണ്​ രാജിവെച്ചത്​.

കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ്​ എയർവേസി​​െൻറ ശ്രമങ്ങളും ജെറ്റിനെ കരകയറ്റാൻ പര്യാപ്​തമല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ്​ ഭരണ തലപ്പത്തുനിന്ന്​​ ഉദ്യോഗസ്​ഥരുടെ കൂട്ടരാജിയെന്നാണ്​ വിവരം. ജെറ്റിൽ 24 ശതമാനം മാത്രം ഓഹരിയുള്ള ഇത്തിഹാദ്​​ ​1700 കോടിക്ക്​ മുകളിൽ നിക്ഷേപിക്കാനാവില്ലെന്ന്​ രണ്ടുദിവസം മുമ്പ്​ കമ്പനിയെ അറിയിക്കുകയായിരുന്നു.

9,000 കോടിയുടെ കടബാധ്യതയുള്ള ജെറ്റിന്​ വീണ്ടും പറന്നുയരാൻ ഈ തുക പര്യാപ്​തമായിരുന്നില്ല. അതേസമയം, വ്യക്​തിപരമായ കാരണങ്ങളാലാണ്​ മൂവരും രാജി​ വെച്ചതെന്നാണ്​ കമ്പനി മാർക്കറ്റിങ്​ റെഗുലേറ്ററി അതോറിറ്റിക്ക്​ സമർപ്പിച്ച രേഖയിൽ വ്യക്​തമാക്കിയിട്ടുള്ളത്​. പ്രമുഖരുടെ രാജിവാർത്ത പുറത്തുവന്നതോടെ ജെറ്റി​​െൻറ ഓഹരിക്ക്​ ചൊവ്വാഴ്​ച ഏഴു​ ശതമാനം വിലയിടിയുകയും ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airways
News Summary - Jet Airways CEO, CFO, Chief People Officer quit
Next Story