കാമുകിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നുവെന്ന്​ ജെഫ്​ ബെസോസ്

12:00 PM
08/02/2019
jeff-bezos-23

ന്യൂയോർക്ക്​: കാമുകിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന്​​ ഭീഷണിപ്പെടുത്തുന്നു​വെന്ന പരാതിയുമായി ആമസോൺ സ്ഥാപകൻ ജെഫ്​ ബസോസ്​. അമേരിക്കൻ ടാബ്ലോയിഡായ നാഷണൽ എൻക്വയർ​ ഭീഷണിപ്പെടുത്തുന്നുവെന്നാണ്​ ബെസോസി​​​െൻറ പരാതി. ബെസോസും ഭാര്യ മെക്കൻസിയും കഴിഞ്ഞ മാസം വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.

ഇതിന്​ പിന്നാലെ ബെസോസി​​​െൻറ വിവാഹേതര ബന്ധമാണ്​ ഇരുവരുടെയും ദാമ്പത്യത്തിൽ വിനയായതെന്ന്​ നാഷണൽ എൻക്വയറർ റിപ്പോർട്ട്​ ചെയ്​തിരുന്നു. ബ്ലോഗ്​ പോസ്​റ്റിലുടെയാണ്​ ടാബ്ലോയിഡിനെതിരെ ​ബെസോസി​​​െൻറ ​ആരോപണം​. ബെസോസും മുൻ കാമുകിയും ടി.വി ആങ്കറുമായ ലോറൻ സാഞ്ചസുമായുള്ള ചിത്രങ്ങൾ പുറത്ത്​ വിടുമെന്നാണ്​ നാഷണൽ എൻക്വയറി​​​െൻറ ഭീഷണി.

സംഭവവുമായി ബന്ധപ്പെട്ട്​ ഇമെയിൽ തെളിവുകളും ബെസോസ്​ പുറത്ത്​ വിട്ടിട്ടുണ്ട്​. നാഷണൽ എൻക്വയറി​​​െൻറ ഉടമസ്ഥരായ അമേരിക്കൻ മീഡിയ ഇൻറർനാഷണൽ എന്ന കമ്പനിക്ക്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി ബന്ധ​മുണ്ടെന്നും ബെസോസ്​ ആരോപിക്കുന്നു.

Loading...
COMMENTS