മക്ഡൊണാൾഡിന് തിരിച്ചടി; വ്യാപാരമുദ്ര സ്വന്തമാക്കി െഎറിഷ് കമ്പനി
text_fieldsലണ്ടൻ: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഫാസ്റ്റ് ഫുഡ് രംഗത്തെ ഭീമനായ മക ്ഡൊണാൾഡിനുമേൽ വിജയം നേടി െഎറിഷ് കമ്പനിയായ ‘സൂപ്പർ മാക്’. ‘ബിഗ് മാക്’ എന്ന ഉൽ പന്നത്തിെൻറ വ്യാപാരമുദ്ര ഒഴിവാക്കണമെന്ന് മക്ഡൊണാൾഡിനോട് യൂേറാപ്യൻ യൂനിയെൻറ ഇൻറലക്ച്വൽ പ്രോപർട്ടി ഒാഫിസ് ആവശ്യപ്പെട്ടു.
തങ്ങളുടെ വ്യാപാരത്തിെൻറ വികസനത്തിന് വിലങ്ങുതടിയായി നിന്നതിനെ തുടർന്ന് െഎറിഷ് ഫാസ്റ്റ് ഫുഡ് കമ്പനിയായ സൂപ്പർ മാക് യൂനിയെൻറ സമിതിക്ക് 2007ൽ പരാതി നൽകുകയായിരുന്നു.
യൂേറാപ്യൻ യൂനിയൻ സമിതിയുടെ തീരുമാനം മക്ഡൊണാൾഡിന് വൻ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. അയർലൻഡിെൻറ ഗ്രാമീണ മേഖലകളിൽ പ്രധാനമായും കേന്ദ്രീകരിച്ചിരുന്ന സൂപ്പർമാക് ഇതോടെ യൂറോപ്പിലേക്കും ഭക്ഷ്യശൃംഖല വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
‘മാക്’ എന്ന വ്യാപാരമുദ്ര മക് ഡൊണാൾഡ് ശരിയായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന സൂപ്പർ മാകിെൻറ വാദം യു.എൻ സമിതി അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
