Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഐ.ആർ.സി.ടി.സിയുടെ ഓഹരി...

ഐ.ആർ.സി.ടി.സിയുടെ ഓഹരി വിൽപന തിങ്കളാഴ്​ച

text_fields
bookmark_border
ഐ.ആർ.സി.ടി.സിയുടെ ഓഹരി വിൽപന തിങ്കളാഴ്​ച
cancel

മുംബൈ: ഇന്ത്യൻ റെയിൽവേ കാറ്ററിങ്​ ടൂറിസം കോർപ്പറേഷൻ ഓഹരികൾ വിൽപനക്കെത്തുന്നു​. തിങ്കളാഴ്​ച മുതൽ ഐ.ആർ.ടി.സിയുടെ ഐ.പി.ഒ ആരംഭിക്കും. ഒക്​ടോബർ മൂന്ന്​ വരെയാണ്​ ഓഹരികൾക്കായി അപേക്ഷിക്കാവുന്ന അവസാന തീയതി. ഓഹരി വിൽപനയിലൂടെ 645 കോടി രൂപ സ്വരൂപിക്കാനാണ്​ ഐ.ആർ.സി.ടി.സിയുടെ നീക്കം.

10 രൂപയാണ്​ ഐ.ആർ.സി.ടി.സി ഓഹരികളുടെ മുഖവില. 2.01 ​േ​കാടി ഓഹരികളാണ്​ വിൽപനക്ക്​ വെച്ചിരിക്കുന്നത്​. 315 മുതൽ 320 വരെയായിരിക്കും ഓഹരികളുടെ വില. പൊതുമേഖല കമ്പനികളുടെ ഓഹരികൾ വിൽക്കുകയെന്ന കേന്ദ്രസർക്കാർ നയത്തിൻെറ ഭാഗമായാണ്​ റെയിൽവേയുടെ ഓഹരി വിൽപന.

കമ്പനിയുടെ 1,60,000 ഓഹരികൾ തൊഴിലാളികൾക്കായി മാറ്റിവെച്ചിട്ടുണ്ട്​. ഓഹരി വിൽപനക്ക്​​ ശേഷം ഐ.ആർ.ടി.സിയുടെ വിപണി മൂല്യം 5,040 മുതൽ 5,120 കോടിയായി ഉയരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsipoirctcmalayalam news
News Summary - IRCTC Initial Public Offer-Business news
Next Story