മുമ്പ്​ രോഗമുണ്ട്​ എന്ന അനുമാനത്തിൽ ഇൻഷുറൻസ്​ തുക നിഷേധിക്കരുത്​ 

  • മു​മ്പ്​ രോ​ഗ​മു​ണ്ടാ​യി​രു​ന്നോ  എ​ന്ന്​ ​തെ​ളി​യി​ക്കേ​ണ്ട ബാ​ധ്യ​ത  ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക്കാ​ണെ​ന്നും​  ഉ​പ​ഭോ​ക്​​തൃ ത​ർ​ക്ക  പ​രി​ഹാ​ര ക​മീ​ഷ​ൻ

00:37 AM
07/06/2019
court

ന്യൂ​ഡ​ൽ​ഹി: ഒ​രാ​ൾ​ക്ക്​ നേ​ര​ത്തേ രോ​ഗം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന അ​നു​മാ​നം കൊ​ണ്ടു​മാ​ത്രം ഇ​ൻ​ഷു​റ​ൻ​സ്​ തു​ക നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന്​ ദേ​ശീ​യ ഉ​പ​ഭോ​ക്​​തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ വി​ധി. നേ​ര​ത്തെ രോ​ഗം ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണെ​ങ്കി​ൽ പോ​ലും അ​യാ​ൾ ഇ​ത്​ അ​റി​യു​ക​യോ ചി​കി​ത്​​സ തേ​ടു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ങ്കി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ക​മീ​ഷ​ൻ വി​ധി​ച്ചു. മു​മ്പ്​ രോ​ഗ​മു​ണ്ടാ​യി​രു​ന്നു എ​ന്ന്​ ​തെ​ളി​യി​ക്കേ​ണ്ട ബാ​ധ്യ​ത ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക്കാ​ണെ​ന്നും​ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി. 

പ്ര​മേ​ഹം മൂ​ർഛി​ച്ച്​ മ​രി​ച്ച സ്​​​ത്രീ​യു​ടെ കു​ടും​ബ​ത്തി​ന്​​ ജി​ല്ലാ ഉ​പ​ഭോ​ക്​​തൃ ഫോ​റം വ​ഴി 1,12,500 രൂ​പ അ​നു​വ​ദി​ച്ച​തി​നെ​തി​​രെ റി​ല​യ​ൻ​സ്​ ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ത​ള്ളി​യാ​ണ്, ദേ​ശീ​യ ക​മീ​ഷ​​െൻറ തീ​രു​മാ​നം. 

ഇ​ൻ​ഷു​റ​ൻ​സ്​ തു​ക നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​തി​രെ സ്​​ത്രീ​യു​ടെ ഭ​ർ​ത്താ​വ്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ, ഇ​ൻ​ഷു​റ​ൻ​സ്​ തു​ക​യും ഒ​പ്പം നി​യ​മ​ന​ട​പ​ടി​ക്കാ​യി വേ​ണ്ടി വ​ന്ന ചെ​ല​വി​ന​ത്തി​ൽ 3000 രൂ​പ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ണ്ടാ​യ മാ​ന​സി​ക പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്ത്​ 5000 രൂ​പ​യും കൂ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. സം​സ്​​ഥാ​ന ക​മീ​ഷ​നും ഉ​ത്ത​ര​വ്​ ശ​രി​വെ​ച്ച​തോ​ടെ​യാ​ണ്​ ക​മ്പ​നി ദേ​ശീ​യ ക​മീ​ഷ​നി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. 

2010 ജൂ​ലൈ​യി​ൽ റി​ല​യ​ൻ​സ്​ ​െലെ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ പോ​ളി​സി പ്ലാ​നി​ൽ ചേ​ർ​ന്ന മ​ഹാ​രാ​ഷ്​​ട്ര​ക്കാ​രി​യാ​യ രേ​ഖ ഹാ​ൽ​ദ​ർ 2011 ജൂ​ലൈ​യി​ൽ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. 
എ​ന്നാ​ൽ, രോ​ഗ​മ​ട​ക്ക​മു​ള്ള വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ല്ല എ​ന്നു പ​റ​ഞ്ഞാ​ണ്​ ക​മ്പ​നി ഇ​വ​രു​ടെ ​ക്ലെ​യിം നി​ര​സി​ച്ച​ത്. ക​മ്പ​നി​ക്ക്​ ഇ​നി അ​പ്പീ​ലു​മാ​യി സു​പ്രീം കോ​ട​തി​യെ മാ​ത്ര​മേ സ​മീ​പി​ക്കാ​നാ​വൂ.

Loading...
COMMENTS