Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻഫോസിസ് സി.എഫ്.ഒ എം.ഡി രങ്കനാഥൻ വിരമിച്ചു
text_fieldsbookmark_border
മുംബൈ: രാജ്യത്തെ പ്രമുഖ െഎ.ടി കമ്പനികളിലൊന്നായ ഇൻഫോസിസിെൻറ ചീഫ് ഫിനാഷ്യൽ ഒാഫീസർ എം.ഡി രങ്കനാഥൻ വിരമിച്ചു. രങ്കനാഥെൻറ രാജിക്കത്ത് ഇൻഫോസിസ് ബോർഡ് അംഗീകരിച്ചു. 18 വർഷത്തെ സേവനത്തിന് ശേഷമാണ് രങ്കനാഥൻ ഇൻഫോസിസിൽ നിന്ന് പടിയിറങ്ങുന്നത്.
2015ലാണ് ഇൻഫോസിസിെൻറ സി.എഫ്.ഒയായി രങ്കനാഥൻ ചുമതലയേൽക്കുന്നത്. അതേ സമയം, 2018 നവംബർ 16 വരെ രങ്കനാഥൻ സി.എഫ്.ഒ സ്ഥാനത്ത് തുടരുമെന്ന് ഇൻഫോസിസ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സി.എഫ്.ഒ നിയമിക്കുന്നതിനുള്ള നടപടികൾ ഇൻഫോസിസ് ആരംഭിച്ചിട്ടുണ്ട്.
രങ്കനാഥൻ രാജിവെക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അതേ സമയം, രാജിയെ കുറിച്ച് പ്രതികരിക്കാൻ രങ്കനാഥൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
