പണപ്പെരുപ്പം 30 മാസത്തെ ഉയര്‍ന്ന നിലയില്‍
text_fieldsന്യൂഡല്‍ഹി: ജനുവരിയില്‍ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 30 മാസത്തെ ഉയര്‍ന്ന നിലയില്‍. 5.25 ശതമാനമാണ് ജനുവരിയിലെ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. പച്ചക്കറി, പരിപ്പ് വിലയില്‍ നിയന്ത്രണം വന്നെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായതാണ് പണപ്പെരുപ്പം വര്‍ധിക്കാനിടയായത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത്.
ഡിസംബറില്‍ 3.39 ശതമാനവും നവംബറില്‍ 3.38 ശതമാനവുമായിരുന്നു പണപ്പെരുപ്പം. ജൂലൈ 2014ലായിരുന്നു ഇതിനുമുമ്പുള്ള ഉയര്‍ന്ന പണപ്പെരുപ്പം.
5.41 ശതമാനമായിരുന്നു അന്ന്. ജനുവരിയിലെ ചില്ലറവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.17 ശതമാനമായി കുറഞ്ഞിരുന്നു.
പച്ചക്കറികളുടെ വില കുറഞ്ഞതാണ് കാരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
