ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബിെൻറ കേരളാ ചാപ്റ്ററിന് തുടക്കമായി
text_fieldsകൊച്ചി: യു.എ.ഇ ആസ്‌ഥാനമായ ഏരീസ് ഗ്രൂപ്പിെൻറ 10 ബില്ല്യൻ യു.എസ് ഡോളർ പദ്ധതിയായ പ്രോജക്റ്റ് ഇൻഡിവുഡിന്റെ കേരളാ ഘടകത്തിന് തുടക്കമായി. 100 കോടിക്കുമേൽ ആസ്തിയുള്ള ഇന്ത്യയിലെ സംരംഭകരുടെയും കോർപറേറ്റുകളുടെയും സംഘടനയാണ് ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് (ഐ.ബി.സി).
കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് കേരളാചാപ്റ്ററിെൻറ ഉദ്ഘാടനവും ഇൻഡിവുഡ് ബിസിനസ് എക്സലൻസ് അവാർഡുകളുടെ വിതരണവും നടന്നു. ചടങ്ങിൽ നടനും എം.എൽ.എയുമായ മുകേഷും ഭാര്യ മേതിൽ ദേവികയും വിശിഷ്ടാഥിതികളായിരുന്നു. പ്രളയ രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മൽസ്യ തൊഴിലാളികളെയും, നാവിക സേനയെയും ചടങ്ങിൽ ആദരിച്ചു.
ഒക്ടോബർ 5 ന് പുറത്തിറങ്ങുന്ന ഏരീസ് ഗ്രൂപ്പിെൻറ രണ്ടാം സി.എസ്.ആർ ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും ചടങ്ങിൽ പരിചയപ്പെടുത്തി.
പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി 40 ഭവനങ്ങൾ നിർമ്മിച്ചുനല്കാനൊരുങ്ങുകയാണ് ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിലെ അംഗമായ കോൺഫിഡൻറ് ഗ്രൂപ്പ്. കേരളീയർക്ക് മുപ്പതും കൂർഗ് നിവാസികൾക്ക് പത്തുമെന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന, ഏഴുകോടിയോളം രൂപ ചിലവു വരുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കോൺഫിഡന്റ് ഗ്രൂപ്പ് സി.ഇ.ഒ സി.ജെ. റോയ് നിർവ്വഹിച്ചു.
നൂറോളം പ്രളയബാധിത ഭവനങ്ങൾ പുനർനിമ്മിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും പ്രോജക്റ്റ് ഇൻഡിവുഡിെൻറ സ്ഥാപകനുമായ സോഹൻ റോയ് പ്രഖ്യാപിച്ചു.
2017 ഡിസംബറിൽ ഹൈദരാബാദിലാണ് ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന് തുടക്കം കുറിച്ചത്. രണ്ടായിരത്തോളം കോടീശ്വരന്മാരുടെ ശൃംഖലയാണ് ഇൻഡിവുഡ് കൺസോഷ്യം. അടുത്ത 5 വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ആയിരത്തോളംചിത്രങ്ങൾ നിർമ്മിക്കുവാനാണ് ഇൻഡിവുഡിെൻറ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.