Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ദ്ര നൂയി...

ഇന്ദ്ര നൂയി ലോകബാങ്ക്​ മേധാവി​യായേക്കും

text_fields
bookmark_border
indra-nooyi-23
cancel

ന്യൂ​യോ​ർ​ക്​: ശീ​ത​ള പാ​നീ​യ രം​ഗ​ത്തെ അ​തി​കാ​യ​ന്മാ​രാ​യ പെ​പ്​​സി​കോ ക​മ്പ​നി​യു​ടെ മു​ൻ സി.​ഇ.​ഒ​യു ം ഇ​ന്ത്യ​ക്കാ​രി​യു​മാ​യ ഇ​​ന്ദ്ര നൂ​യി​യെ ലോ​ക​ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ക് കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 12 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ്​ 63കാ​രി​യാ​യ ഇ​ന്ദ്ര പെ​പ്​​സി​കോ ക​മ്പ​നി​യു​ടെ നേ​തൃ​സ്​​ഥാ​നം രാ​ജി​വെ​ച്ച​ത്.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ മ​ക​ൾ ഇ​വാ​ൻ​ക​യി​ൽ വ​രെ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​ഞ്ഞ വ​നി​ത​യാ​ണി​വ​ർ. ഇ​വാ​ൻ​ക​യാ​ണ്​ ഇ​ന്ദ്ര​യെ ലോ​ക​ബാ​ങ്ക്​ ത​ല​പ്പ​ത്തേ​ക്ക്​ നി​ർ​ദേ​ശി​ച്ച​ത്. ലോ​ക​ത്തി​നു മു​ഴു​വ​ൻ പ്ര​ചോ​ദ​ന​വും മാ​ർ​ഗ​ദ​ർ​ശി​യു​മാ​യ ഇ​ന്ദ്ര​യാ​ണ്​ ലോ​ക​ബാ​ങ്ക്​ ത​ല​പ്പ​ത്തെ​ത്താ​ൻ ഏ​റ്റ​വും യോ​ഗ്യ​യെ​ന്ന്​ ഇ​വാ​ൻ​ക ട്വീ​റ്റ്​ ചെ​യ്​​തു. ലോ​ക​ബാ​ങ്ക്​ മേ​ധാ​വി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി അം​ഗ​മാ​ണ്​ ഇ​വാ​ൻ​ക​യും. നേ​ര​ത്തേ നി​ക്കി ഹാ​ലി​യും ഇ​വാ​ൻ​ക ട്രം​പും ഇൗ ​പ​ദ​വി​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വാ​ൻ​ക​യു​ടെ നാ​മ​നി​ർ​ദേ​ശം നി​ഷേ​ധി​ച്ച്​ വൈ​റ്റ്​​ഹൗ​സ്​ രം​ഗ​ത്തു​വ​ന്നു. ട്രം​പ്​ ഭ​ര​ണ​കൂ​ടം ലോ​ക​ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റാ​യി നി​ർ​ദേ​ശി​ച്ചാ​ൽ ഇ​ന്ദ്ര നൂ​യി അ​ത്​ സ്വീ​ക​രി​ക്കു​മോ എ​ന്ന​ത്​ വ്യ​ക്ത​മ​ല്ല.

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ​േജാ​ലി ചെ​യ്യു​ന്ന​തി​നാ​യി ജിം ​യോ​ങ്​ കിം ​ലോ​ക ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ്​ നി​യ​മ​നം. ഫെ​ബ്രു​വ​രി​യി​ലാ​ണ്​ അ​ദ്ദേ​ഹം സ്​​ഥാ​ന​മൊ​ഴി​യു​ക. മൂ​ന്നു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ കി​മ്മി​​െൻറ അ​പ്ര​തീ​ക്ഷി​ത രാ​ജി​പ്ര​ഖ്യാ​പ​നം. 2016ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​​െൻറ സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തെ എ​തി​ർ​ത്ത​യാ​ളാ​ണ്​ ഇ​ന്ദ്ര. ത​മി​ഴ്​​നാ​ട്ടി​ലെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഇ​ന്ദ്ര നൂ​യി അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ പെ​പ്​​സി​കോ​യു​ടെ ത​ല​പ്പ​ത്തെ​ത്തിയ ആ​ദ്യ വ​നി​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndra NooyiPepsiCo CEOWorld bank president
News Summary - Indra Nooyi Being Considered To Head World Bank: Report-Business news
Next Story