Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിലെ അതിസമ്പന്ന...

ഇന്ത്യയിലെ അതിസമ്പന്ന റോഷ്​നി നടാർ എച്ച്​.സി.എല്ലിൻെറ പുതിയ സാരഥി

text_fields
bookmark_border
ഇന്ത്യയിലെ അതിസമ്പന്ന റോഷ്​നി നടാർ എച്ച്​.സി.എല്ലിൻെറ പുതിയ സാരഥി
cancel

ന്യൂഡൽഹി: എച്ച്.സി.എൽ ടെക്കിൻെറ ചെയർപേഴ്‌സനായി ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായ റോഷ്​നി നടാർ മൽഹോത്ര ചുമതലയേൽക്കുന്നു. പിതാവ് ശിവ് നടാറിൻെറ പിൻഗാമിയായാണ്​ റോഷ്​നിയുടെ നിയമനം. എച്ച്.സി.എൽ ടെക് മാനേജിങ്​ ഡയറക്ടറായ ശിവ് നടാർ ചീഫ് സ്ട്രാറ്റജി ഓഫിസർ പദവിയിൽ തുടരും. 

എച്ച്.സി.എൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയും എച്ച്.സി.എൽ ടെക്നോളജീസ് ബോർഡ് വൈസ് ചെയർപേഴ്‌സനും​ ശിവ്​ നടാർ ഫൗണ്ടേഷൻ ട്രസ്റ്റിയുമാണ് റോഷ്നി നടാർ മൽഹോത്ര. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സോഫ്റ്റ്​ വെയർ കയറ്റുമതി സ്​ഥാപനത്തിൻെറ അഡീഷനൽ ഡയറക്​ടറായി 2013ലാണ്​ റോഷ്നി എച്ച്​.സി.എല്ലിൽ എത്തുന്നത്​.

വന്യജീവി, പ്രകൃതി സംരക്ഷണത്തിൽ തൽപരയായ ഇവർ 2018ൽ ‘ദി ഹബിറ്റാറ്റ്സ്’ എന്നപേരിൽ ഇതിനായി ഒരുട്രസ്​റ്റ്​ തുടങ്ങിയിട്ടുണ്ട്​. സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് ട്രസ്റ്റിൻെറ ലക്ഷ്യം.

ഡൽഹിയിൽ ജനിച്ചുവളർന്ന റോഷ്​നി അമേരിക്കയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മ​െൻറിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. വേൾഡ് ഇക്കണോമിക് ഫോറത്തിൻെറ ഫോറം ഓഫ് യങ്​ ഗ്ലോബൽ ലീഡേഴ്സ് മുൻ അംഗം കൂടിയാണ് ഇവർ.

2017 -2019ൽ ഫോബ്‌സ്​ തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ റോഷ്​നി ഇടം നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsHCL
News Summary - India's Wealthiest Woman Roshni, The New Chairperson Of HCL Tech
Next Story