Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.ഡി.പിയിൽ വർധന;...

ജി.ഡി.പിയിൽ വർധന; നോട്ട്​ നിരോധനവും ജി.എസ്​.ടിയും കരുത്തായെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
gdp
cancel

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​​​െൻറ രണ്ടാം പാദത്തിൽ ജി.ഡി.പി നിരക്കിൽ വർധന. 6.3 ശതമാനമാണ്​ രണ്ടാം പാദത്തിലെ ജി.ഡി.പി വളർച്ച നിരക്ക്​. ജൂലൈ-സെപ്​തംബർ ത്രൈമാസത്തിലെ ജി.ഡി.പി നിരക്കാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. ഖനന, നിർമാണ മേഖലകൾ മാന്ദ്യത്തിൽ നിന്ന്​ കരകയറിയത്​ സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമാവുകയായിരുന്നു. നോട്ട്​ നിരോധനവും ജി.എസ്​.ടിയും സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമായെന്നും ഇതാണ്​ ജി.ഡി.പി ഉയരാൻ കാരണമെന്നും ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പ്രതികരിച്ചു.

ജി.എസ്​.ടി നടപ്പിലാക്കിയത് ​ മൂലം ജി.ഡി.പി വളർച്ച നിരക്ക്​ കുറയുമെന്ന്​ ആശങ്കയുണ്ടായിരുന്നു. വാഹന വിൽപന, നിർമാണ മേഖല, വൈദ്യുതി ഉൽപാദം തുടങ്ങിയ മേഖലകളിലും വളർച്ചയുണ്ടായിട്ടുണ്ട്​. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആവശ്യകതയിലും വർധനയുണ്ടായിട്ടുണ്ട്​.

സാമ്പത്തിക രംഗത്ത്​ മോദി സർക്കാർ വരുത്തിയ നിർണായക പരിഷ്​കാരങ്ങൾ മൂലം രാജ്യത്തി​​​​െൻറ ജി.ഡി.പി കുറഞ്ഞിരുന്നു.  നോട്ട്​ നിരോധനവും ജി.എസ്​.ടിയും രാജ്യത്തെി​​​​െൻറ സാമ്പത്തിക വളർച്ച നിരക്ക്​ കുറച്ചിരുന്നു. എന്നാൽ സാമ്പത്തിക വർഷത്തി​​​​െൻറ രണ്ടാം പാദത്തിൽ സ്ഥിതി മെച്ചപ്പെടുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigdpmalayalam newsRate hike
News Summary - India's September quarter GDP growth at 6.3 per cent-Business news
Next Story