You are here
ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനെക്കാൾ ദുർബലം -ഐ.എം.എഫ്
വാഷിങ്ടൺ: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനെക്കാൾ ദുർബലമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). കോർപറേറ്റ് മേഖലയിൽ നില നിൽക്കുന്ന ചില ഭരണപരമായ പ്രശ്നങ്ങൾ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാവുന്നുണ്ട്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വളർച്ചയിലെ കുറവും സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ഐ.എം.എഫ് വക്താവ് ജെറി റൈസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾ സാമ്പത്തിക വളർച്ചക്കുറവ് നേരിടുമെന്ന് നേരത്തെ ഐ.എം.എഫ് പറഞ്ഞിരുന്നു. ഇന്ത്യയുടെ വളർച്ചാ അനുമാനം ഐ.എം.എഫ് വെട്ടികുറക്കുകയും ചെയ്തിരുന്നു. 0.3 ശതമാനം പോയിൻറിൻെറ കുറവ് വരുത്തി 7 ശതമാനമാക്കിയാണ് രാജ്യത്തിൻെറ വളർച്ചാ ഐ.എം.എഫ് നിജപ്പെടുത്തിയത്.
ഏപ്രിൽ-ജൂൺ പാദത്തിൽ സാമ്പത്തിക വളർച്ച 5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഏഴു വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയും കുറയുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ എട്ടു ശതമാനം ആയിരുന്ന സ്ഥാനത്താണിത്.