Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമോദി ഭരണത്തിൽ...

മോദി ഭരണത്തിൽ ഇന്ത്യയുടെ കടബാധ്യത 50 ശതമാനം കൂടി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: നരേന്ദ്ര​ മോദി സർക്കാറി​​െൻറ ഭരണകാലത്ത്​ ഇന്ത്യയുടെ കടബാധ്യത 50 ശതമാനം കൂടിയെന്ന്​ കണക്കുകൾ. സർക്ക ാറി​​െൻറ തൽസ്ഥിതി വ്യക്​തമാക്കുന്ന റിപ്പോർട്ടിലാണ്​​ കടബാധ്യത സംബന്ധിച്ച കണക്കുകൾ ഉള്ളത്​​.

കഴിഞ്ഞ നാല്​ വർഷത്തിനിടെ കടബാധ്യത 49 ശതമാനം വർധിച്ച് 82 ലക്ഷം കോടിയിലേക്ക്​ എത്തിയതായി റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു. 2014ൽ യു.പി.എ ഭരണം അവസാനിക്കു​േമ്പാൾ കടബാധ്യത കേവലം 54,90,763 കോടി മാത്രമായിരുന്നുവെന്ന്​ ധനമന്ത്രാലയത്തി​​െൻറ കണക്കുകൾ വ്യക്​തമാക്കുന്നു.

നാലര വർഷം കൊണ്ട്​ പൊതുകടം 48 ലക്ഷം കോടിയിൽ നിന്ന്​ 73 ലക്ഷം കോടിയായി വർധിച്ചു. വിപണിയിൽ നിന്നുളള വായ്​പയെടുക്കലും വർധിച്ചിട്ടുണ്ട്​. ഏകദേശം 52 ലക്ഷം കോടിയാണ്​ വിപണിയിൽ നിന്ന്​ ​മോദി സർക്കാർ കടമെടുത്തത്​. ഗോൾഡ്​ ബോണ്ടുകളിലുടെ 9,089 കോടിയും ഇക്കാലയളവിൽ സർക്കാർ സ്വരൂപിച്ചിട്ടുണ്ട്​. യു.പി.എ ഭരണകാലത്ത്​ ഗോൾഡ്​ ബോണ്ടുകളിലുടെ പണം സ്വരൂപിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modidebtmalayalam news
News Summary - India's debt up 50% to Rs 82 lakh crore in Modi era-Business news
Next Story