ഡോളറിനെതിരെ രൂപയുടെ മൂല്യം തകർന്നടിഞ്ഞു
text_fieldsമുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡുകൾ ദേദിച്ച് താഴ്ന്ന നിലയിൽ. അമേരിക്കൻ ഡോളറിനെതിരെ 74.24ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.87 ആയിരുന്നു മൂല്യം. തിങ്കളാഴ്ച 73.96 രൂപയിലാണ് വ്യാപാരം അവസാനിച്ചിരുന്നത്.
ഒക്ടോബർ അഞ്ചിന് നിരക്കുകളിൽ മാറ്റം വരുത്താതെയുള്ള ആർ.ബി.െഎയുടെ വായ്പാ അവലോകന യോഗ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ രൂപയുടെ മൂല്യം തകർന്നടിഞ്ഞിരുന്നു. ഡോളറിനെതിരെ രൂപ 55 പൈസ കുറഞ്ഞ് 74.13ലാണ് അന്ന് മൂല്യം എത്തിയത്.
അമേരിക്കൻ സമ്പദ്വ്യവസ്ഥ കരുത്താർജിക്കുന്നത് വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാവുമെന്നാണ് വിലയിരുത്തൽ. വിദേശ വിപണികളിലേക്ക് ഇന്ത്യൻ ഒാഹരി വിപണിയിൽ നിന്ന് പണമൊഴുകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ എണ്ണ വില ഉയരുന്നതും ആശങ്കകൾക്ക് വഴിവെക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
