​െഎ.ഒ.സി ബ്രാന്‍ഡ് കരുത്തില്‍ മൂന്നാമത് 

08:43 AM
26/07/2019
കൊ​ച്ചി: രാ​ജ്യ​ത്തെ ക​രു​ത്തു​റ്റ ബ്രാ​ന്‍ഡു​ക​ളി​ല്‍ മൂ​ന്നാം റാ​ങ്കും എ​ണ്ണ-​വാ​ത​ക മേ​ഖ​ല​യി​ല്‍ ഒ​ന്നാം റാ​ങ്കും നേ​ടി ഇ​ന്ത്യ​ന്‍ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ.​ഒ.​സി). ല​ണ്ട​ന്‍ ക​മ്പ​നി​യാ​യ ബ്രാ​ന്‍ഡ് ഫി​നാ​ന്‍സ് ന​ട​ത്തി​യ വാ​ര്‍ഷി​ക സ​ര്‍വേ​യി​ലാ​ണ് ഇ​ന്ത്യ​ന്‍ ഓ​യി​ലി​​െൻറ ഈ ​നേ​ട്ടം.വി​പ​ണി നി​ക്ഷേ​പം, ഓ​ഹ​രി, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​ക​ട​നം എ​ന്നി​വ​യി​ല്‍ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ബ്രാ​ന്‍ഡ് സ്‌​ട്രെ​ങ്ത് ഇ​ന്‍ഡ​ക്‌​സി​ല്‍ (ബി.​എ​സ്.​ഐ) 100ല്‍ 84.6 ​പോ​യ​ൻ​റാ​ണ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ബി.​എ​സ്.​ഐ 77.2 ആ​യി​രു​ന്നു.

 ബ്രാ​ന്‍ഡ് ഫി​നാ​ന്‍സ് ഇ​ന്ത്യ 100ല്‍ 2019​ലെ റാ​ങ്കി​ങ്ങി​ല്‍ 100 ഇ​ന്ത്യ​ന്‍ ബ്രാ​ന്‍ഡു​ക​ള്‍ ഉ​ള്‍പ്പെ​ടും. 6,05,924 കോ​ടി വി​റ്റു​വ​ര​വും 16,894 കോ​ടി അ​റ്റാ​ദാ​യ​വും 2018-19ല്‍ ​കൈ​വ​രി​ച്ച ഐ.​ഒ.​സി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കോ​ര്‍പ​റേ​റ്റു​ക​ളി​ലൊ​ന്നാ​ണ്.
Loading...
COMMENTS