ന്യൂഡൽഹി: യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. 68.87ൽ വ്യാപാരം ആരംഭിച്ചു. ഇത് ഒരു സമയത്ത് 69ഉം കടന്ന് മുന്നേറുകയും ചെയ്തു.
ആഗോള വിപണിയിൽ ഇന്ധനവില വർധിച്ചതും യു.എസ്-ചൈന വ്യാപാര പ്രശ്നങ്ങളുമെല്ലാം രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായത്. ഡോളറിനുള്ള കൂടുതൽ ആവശ്യകതയും രൂപയുടെ മുല്യം ഇടിയുന്നതിനുള്ള കാരണമായി. ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളർ വാങ്ങിക്കൂട്ടുകയും ചെയ്തു.
ഗൾഫ് ഉൾപ്പെെടയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് വൻ നേട്ടമാണ് വിനിമയ നിരക്കിലുള്ള ഇടിവ് സമ്മാനിക്കുന്നത്.
അതേസമയം, സെൻസെക്സ് 58.80 പോയിൻറ് ഇടിഞ്ഞ് 35,158.31ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 32.95 പോയിൻറ് ഇടിഞ്ഞ് 10,638.45ലും വ്യാപാരം ആരംഭിച്ചു.