Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎച്ച്​–1ബി വിസ:...

എച്ച്​–1ബി വിസ: ഇന്ത്യൻ ​െഎ.ടി കമ്പനി മേധാവികൾ ട്രംപിനെ കാണും

text_fields
bookmark_border
എച്ച്​–1ബി വിസ: ഇന്ത്യൻ ​െഎ.ടി കമ്പനി മേധാവികൾ ട്രംപിനെ കാണും
cancel

മുംബൈ: ഇന്ത്യയിലെ ​െഎ.ടി കമ്പനി മേധാവികൾ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​െൻറ ഉദ്യോഗസ്ഥരുമായികൂടികാഴ്​ച നടത്തും. എച്ച്​–1ബി വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നതിനിടെയാണ്​  തീരുമാനം.  വിസ നിരോധനം മൂലം 150 ബില്യൺ ഡോളറി​െൻറ നഷ്​ടം ഇന്ത്യയിലെ ​െഎ.ടി  വ്യവസായത്തിന്​ ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.

വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്തുന്ന ബില്ല്​ യു.എസ്​ കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു. എച്ച്​–1ബി വിസ ഉപയോഗിച്ച്​ അമേരിക്കയിലെത്തുന്നവർക്കുള്ള മിനിമം ശമ്പളം ഇരട്ടിയാക്കാൻ ബില്ലിൽ ശിപാർശയുണ്ട്​. ഇത്​ നടപ്പിലായാൽ ​െഎ.ടി കമ്പനികൾക്ക്​ അത്​ വൻ നഷ്​ടമുണ്ടാക്കും. ഇൗ പശ്​ചാത്തലത്തിലാണ്​ വിഷയത്തിൽ  ചർച്ച നടത്താൻ ​െഎ.ടി കമ്പനികൾ ഒരുങ്ങുന്നത്​.

എച്ച്​–1ബി വിസയുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനത്തിലെത്തണമെന്ന്​ ഇന്ത്യയിലെ ​സോഫ്​റ്റ്​വെയർ കമ്പനികളുടെ സംഘടനയായ നാസ്​​കോം യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ​ഡോണാൾഡ്​ ട്രംപ്​ അധികാരത്തിലെത്തിയാൽ ഉണ്ടാവുന്ന പ്രതിസന്ധി മുന്നിൽ കണ്ട്​ പല അമേരിക്കൻ കമ്പനികളും ഇന്ത്യൻ ​െഎ.ടി കമ്പനികൾക്ക്​ ഒാർഡറുകൾ നൽകിയിരുന്നില്ല. ഇൻഫോസിസ്​, വിപ്രോ, ടി.സി.എസ്​ പോലുള്ള മുൻ നിര ​െഎ.ടി കമ്പനികളെ ഇത്​ പ്രതിസന്ധിയിലാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - indian it companies to meet donald trump
Next Story