ഇന്ത്യയിൽ വിമാനകമ്പനി: ഖത്തർ എയർവേയ്സ് പിൻവാങ്ങുന്നു
text_fieldsദോഹ: ഇന്ത്യയിൽ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനകമ്പനി തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് ഖത്തർ എയർവേയ്സ് പിൻവാങ്ങുന്നു. വിദേശ ഉടമസ്ഥാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണിത്. മുൻനിര വിമാന കമ്പനിയായ ഖത്തർ എയർവേയ്്സ്, 2017ലാണ് ഇന്ത്യയിൽ സ്വതന്ത്ര വിമാനകമ്പനി സ്ഥാപിച്ച് ആഭ്യന്തര സർവീസ് നടത്താമെന്ന തീരുമാനത്തിലെത്തുന്നത്. വ്യോമയാന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിരുന്നു. ഇതോടെ ഇന്ത്യൻ കമ്പനിയെ കൂട്ടുപിടിക്കാതെ തന്നെ പൂർണമായും വിദേശ മുതൽമുടക്കോടെ സർവീസ് ആരംഭിക്കാനുള്ള വഴിയാണ് കമ്പനി ആേലാചിച്ചിരുന്നത്.
എന്നാൽ, നിയമക്കുരുക്കുകളും വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നതിനാൽ തീരുമാനം പുനഃപരിശോധിക്കാൻ നിർബന്ധിതമായെന്ന് ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു. ഡൽഹിയിൽ കഴിഞ്ഞദിവസം അവസാനിച്ച അന്താരാഷ്ട്ര ഏവിയേഷൻ സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിമാനകമ്പനി തുടങ്ങുന്നതുമായി ബന്ധെപ്പട്ട് ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി സമർപ്പിച്ച അപേക്ഷ ഇന്ത്യ തള്ളിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോയുമായി ചേർന്ന് ഖത്തർഎയർവേയ്സ് പ്രവർത്തനമാരംഭിക്കുമെന്നും അൽ ബാകിർ പറഞ്ഞു. ഇത് യാഥാർഥ്യമായാൽ ഇൻഡിഗോയുടെ 15 മുതൽ 25 വരെ ശതമാനം ഓഹരി വാങ്ങുന്നത് സംബന്ധിച്ച കാര്യം ഖത്തർ എയർവേയ്സിെൻറ പദ്ധതിയിലുണ്ട്. ഇൻഡിഗോയിൽ നിക്ഷേപമിറക്കാൻ ഖത്തർ ദീർഘകാലമായി ശ്രമിച്ചുവരികയാണ്. 76ശതമാനം ഓഹരി വിൽക്കുകയാണെങ്കിൽ എയർഇന്ത്യ കമ്പനി വാങ്ങാനും താൽപര്യമുണ്ടെന്ന് അക്ബർ അൽബാക്കിർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
