Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right4.5ൽ നിന്നും...

4.5ൽ നിന്നും 4.7ലേക്ക്​; ജി.ഡി.പിയിൽ നേരിയ വളർച്ച

text_fields
bookmark_border
4.5ൽ നിന്നും 4.7ലേക്ക്​; ജി.ഡി.പിയിൽ നേരിയ വളർച്ച
cancel

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ (ഒക്​ടോബർ-ഡിസംബർ) ഇന്ത്യയുടെ ജി.ഡി.പിയിൽ നേരിയ വളർച്ച. ഡിസംബറ ിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പിയിൽ 4.7 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. തൊട്ടുമുമ്പുള്ള പാദത്തിൽ 4.5 ശതമാനം വളർച്ചയായിരുന്നു ദൃശ്യമായത്​​. എന്നാൽ കൊറോണ വൈറസ്​ ബാധ ഉയർത്തുന്ന ഭീഷണി ആ​ഗോള സമ്പദ്​ വ്യവസ്ഥയെ പിറകോട്ട ടിപ്പിക്കുന്നത്​ അവസാനപാദത്തിലെ വളർച്ചയിൽ മുരടിപ്പ്​ സൃഷ്​ടിച്ചേക്കാമെന്ന്​ വിലയിരുത്തലുകളുണ്ട്​.

ജൂലൈ മുതൽ സെപ്​തംബർ വരെ നീളുന്ന രണ്ടാം സാമ്പത്തിക പാദത്തിൽ ആറര വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കായ 4.5 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്​. 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.1ശതമാനം ആയിരുന്നു. ഇത്​ കുത്തനെ ഇടിഞ്ഞത്​ ഏറെ ആശങ്ക സൃഷ്​ടിച്ചിരുന്നു​.

രാജ്യത്തെ ഉപഭോഗം, സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നിവ കടുത്ത പ്രതിസന്ധി നേരിടുകയാണ്​. സമ്പദ്​വ്യവസ്ഥയിൽ സർക്കാർ വലിയ രീതിയിൽ പണം ചെലവഴിക്കുന്നുണ്ടെങ്കിലും ഇതിൻെറ പ്രതിഫലനം കാണുന്നില്ല.

അതേസമയം 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി 10 ശതമാനമായി ഉയർത്തുകയാണ്​ ലക്ഷ്യമെന്ന്​ ബജറ്റ്​ അവതരണത്തിനിടെ നിർമല സീതാരാമൻ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economyGDP growthindia govermentIndia News
News Summary - indian economy india gdp growth
Next Story