നൂ​റി​നു​ മു​ക​ളി​ലു​ള്ള ഇ​ന്ത്യ​ൻ നോ​ട്ടു​ക​ൾ നേ​പ്പാ​ൾ നി​രോ​ധി​ച്ചു

08:30 AM
15/12/2018
Currency.

കാ​ഠ്​​മ​ണ്ഡു: ഇ​ന്ത്യ​ൻ വിനോദസഞ്ചാരിക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി നേ​പ്പാ​ൾ സ​ർ​ക്കാ​ർ. 2000, 500, 200 ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ രാ​ജ്യ​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നേ​പ്പാ​ൾ നി​രോ​ധി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. ഇൗ ​ക​റ​ൻ​സി​ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​വ​രു​​ണ്ടെ​ങ്കി​ൽ എ​ത്ര​​യും പെ​െ​ട്ട​ന്ന്​ മാ​റ​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​പ്പോ​ലെ ത​ന്നെ ഇ​ന്ത്യ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന നേ​പ്പാ​ളി​ക​ളെ​യും തീ​രു​മാ​നം വ്യാ​പ​ക​മാ​യി രീ​തി​യി​ൽ ബാ​ധി​ക്കും. നേ​പ്പാ​ളി​നു പു​റ​മെ ഇ​ന്ത്യ​ൻ ക​റ​ൻ​സി ഉ​പ​യോ​ഗി​ക്കു​ന്ന സ​മീ​പ രാ​ജ്യ​മാ​യ ഭൂ​ട്ടാ​നെ​യും പു​തി​യ തീ​രു​മാ​നം ബാ​ധി​ച്ചേ​ക്കും. നേ​പ്പാ​ളി​​​​െൻറ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണ്​ ഇ​ന്ത്യ.

Loading...
COMMENTS