Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകരകയറുമോ...

കരകയറുമോ കൂപ്പുകുത്തുമോ? ബജറ്റിൽ പ്രതീക്ഷയർപ്പിച്ച്​ സമ്പദ്​വ്യവസ്ഥ

text_fields
bookmark_border
കരകയറുമോ കൂപ്പുകുത്തുമോ? ബജറ്റിൽ പ്രതീക്ഷയർപ്പിച്ച്​ സമ്പദ്​വ്യവസ്ഥ
cancel

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന്​ കുമ്പിളൽ കഞ്ഞിയെന്ന പോലെയായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളിലായി മോദി സർ ക്കാറി​​​​െൻറ ബജറ്റ്​. വൻ പ്രഖ്യാപനങ്ങൾ രാജ്യത്തെ ജനങ്ങൾക്കായി സർക്കാർ നടത്താൻ പോകുന്നുവെന്ന രീതിയിലുള്ള വ ാർത്തകൾ ബജറ്റ്​ അവതരണത്തിന്​ മുമ്പ്​ പ്രചരിക്കും. എന്നാൽ, അവതരിപ്പിച്ച ബജറ്റുകളിലൊന്നും അടിസ്ഥാന ജനവിഭാഗത് തി​​​​െൻറ പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ ഒന്നും തന്നെ ഇടംപിടിക്കാറില്ല. മധ്യവർഗത്തെ പരിഗണിച്ചുവെന്ന തോന്നലുണ്ടാക്കി കോർപറേറ്റുകൾക്ക്​ നിർബാധം ഇളവുകൾ തുടരുകയെന്ന രീതിയാണ്​ ഓരോ വർഷവും മോദി സർക്കാർ പിന്തുടര ുന്നത്​.

2020ൽ ബജറ്റ്​ സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്​. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി യുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും എതിരഭിപ്രായമുണ്ടെന്ന്​ തോന്നുന്നില്ല. പ്രതിസന്ധിയുണ്ടെന്ന കാര്യം സർക ്കാർ ഏജൻസികളുടെ ജി.ഡി.പി വളർച്ചാ നിരക്ക്​ സംബന്ധിച്ച കണക്കുകൾ അടിവരയിടുന്നു. ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പ് ​ സാമ്പത്തിക വർഷത്തിൽ അഞ്ച്​ ശതമാനമായി കുറയുമെന്നാണ് സർക്കാർ വകുപ്പുകളുടെ കണക്ക്​. ഐ.എം.എഫ്​ പോലുള്ള അന്താരാഷ്​ട്ര ഏജൻസികൾ വളർച്ചാ നിരക്ക്​ 4.5 ശതമാനമാവുമെന്നാണ്​ പ്രവചിക്കുന്നത്​. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ തന്നെയാണ്​ ഇതെല്ലാം നൽകുന്നത്​.​ രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയെ മറികടക്കാൻ എന്ത്​ ജാലവിദ്യയാണ് ധനമന്ത്രി​ നിർമലാ സീതാരാമൻ കാണിക്കുകയെന്നത്​ എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കുന്നുണ്ട്​​.

modi.jpg

കഴിഞ്ഞ ജൂലൈയിൽ നിർമലാ സീതാരമ​ൻ അവതരിപ്പിച്ച ആദ്യ ബജറ്റിൽ 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 2.75 ട്രില്യൺ ഡോളർ സമ്പദ്​വ്യവസ്ഥയായി മാറുമെന്നും 2024ൽ ഇത്​ അഞ്ച്​ ട്രില്യണാവുമെന്നുമായിരുന്നു പ്രവചനം​. അഞ്ച്​ ട്രില്യൺ സമ്പദ്​വ്യവസ്ഥയെന്ന ലക്ഷ്യം സമീപ ഭാവിയിലൊന്നും ഇന്ത്യക്ക്​ എത്തിപിടിക്കാൻ കഴിയില്ലെന്ന്​ എതാണ്ട്​ വ്യക്​തമായിട്ടുണ്ട്​. പക്ഷേ ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയെ രാജ്യത്തിന്​ മറികടന്നേ മതിയാകു. ഇതിനായുള്ള നിർദേശങ്ങൾക്കായിരിക്കും ഇത്തവണത്തെ ബജറ്റിലെ ഊന്നൽ.

ഉപഭോഗത്തിലുണ്ടാവുന്ന കുറവ്​, തൊഴിലില്ലായ്​മ, വിദേശ നിക്ഷേപം കുറയുന്നത്​ എന്നിവയെല്ലാം സർക്കാറിന്​ മുന്നിലെ വെല്ലുവിളികളാണ്​. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്​നം ഉപഭോഗത്തിലെ കുറവാണ്​. ഒരു പരിധി വരെ മറ്റ്​ പ്രശ്​നങ്ങളിലേക്ക്​ നയിക്കുന്നതും ഇതാണ്​. ഇൗ പ്രശ്​നം എങ്ങനെ മറികടക്കാം എന്നതിനായിരിക്കും ഈ വർഷത്തെ ബജറ്റിലും പ്രാധാന്യം നൽകുക. ബജറ്റിൽ പ്രധാന ​മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന മേഖലകൾ ഇവയാണ്​​.

Income Tax Returns

നികുതി
ധനകമ്മി ഉയരുന്നുണ്ടെങ്കിലും നികുതിയിളവുകൾ ഈ ബജറ്റിലും പ്രതീക്ഷിക്കാം. നികുതിയിളവുകളിലൂടെ അധികമായി ജനങ്ങളിലേക്ക്​ എത്തുന്ന പണം സമ്പദ്​വ്യവസ്ഥയിലെ ഉപഭോഗത്തിലെ വർധനവിന്​ കാരണമാവുമെന്ന സാമ്പത്തിക ശാസ്​ത്രത്തി​​​​െൻറ യുക്​തിയാവും നിർമ്മലാ സീതാരാമനും കൂട്ടുപിടിക്കുക. ആദായ നികുതിയിൽ ഇളവ്​ അനുവദിക്കുകയാവും പ്രാഥമികമായി ചെയ്യുക. ഓഹരി വിപണിയിൽ നിന്ന്​ ലഭിക്കുന്ന വരുമാനത്തിന്​ ഈടാക്കുന്ന ഡിവിഡൻറ്​ ഡിസ്​ട്രിബ്യൂഷൻ ടാക്​സിലും ഭേദഗതി വരുത്തിയേക്കും. നിക്ഷേപം വർധിപ്പിക്കാനായി വിദേശ കമ്പനികൾക്കുള്ള നികുതിയിലും മാറ്റങ്ങളുണ്ടായേക്കും. ദീർഘകാല മൂലധനനിക്ഷേപത്തിന്​ ചുമത്തുന്ന നികുതിയും പുനപരിശോധിച്ചേക്കാം.

കഴിഞ്ഞ ബജറ്റിൽ കോർപറേറ്റ്​ നികുതിയിൽ ഇളവ്​ അനുവദിച്ച്​ നിക്ഷേപം വർധിപ്പിക്കാനായിരുന്നു സർക്കാർ ശ്രമിച്ചത്​. കോർപറേറ്റ്​ നികുതിയിൽ ഇളവ്​ നൽകിയതോടെ 1.44 ലക്ഷം കോടിയുടെ വരുമാന നഷ്​ടമാണ്​ കേന്ദ്ര സർക്കാറിന്​ ഉണ്ടായത്​. അത്​ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയോ എന്ന വിലയിരുത്തലും ബജറ്റിൽ കാണാം.

അടിസ്ഥാന സൗകര്യ വികസനമേഖല

2019 ഡിസംബർ 31ന്​ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വികസനത്തിനുള്ള റൂട്ട്​മാപ്പ്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 102 ലക്ഷം കോടി മുടക്കാനായിരുന്നു തീരുമാനിച്ചത്​. വരാനിരിക്കുന്ന ബജറ്റിലും അടിസ്ഥാന സൗകര്യ മേഖലക്കുള്ള കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കാം. മേഖലയിൽ പണം മുടക്കുന്നത്​ തൊഴിലുകൾ വർധിക്കുന്നതിനും കാരണമാകും. ഗതാഗതമന്ത്രി നിതിൻ ഗഡ്​കരിയും ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസും അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നത്​ അത്യാവശ്യമാണെന്ന്​ അഭിപ്രായപ്പെട്ടിരുന്നു. ഇതും കൂടി പരിഗണിക്കു​േമ്പാൾ ബജറ്റിൽ അടിസ്ഥാന മേഖലക്ക് ലോട്ടറിയടിക്കാനാണ്​ സാധ്യത.

റിയൽ എസ്​റ്റേറ്റ്​

നോട്ട്​ നിരോധനം തകർത്ത പ്രധാന മേഖലയായിരുന്നു റിയൽ എസ്​റ്റേറ്റ്​. നിർമലാ സീതാരാമ​​​​െൻറ സാമ്പത്തിക ഉത്തേജക പാക്കേജുകൾ മുടങ്ങിക്കിടക്കുന്ന ഭവന നിർമ്മാണ​ പദ്ധതികൾക്കായി 25,000 കോടിയാണ് അനുവദിച്ചത്​. വരുന്ന ബജറ്റിലും റിയൽ എസ്​റ്റേറ്റ്​ ഉത്തേജനത്തിനായുള്ള പദ്ധതികൾ ഇടംപിടിക്കാൻ സാധ്യതയേറെയാണ്​. ഭവന നിർമ്മാണ പദ്ധതികൾക്ക്​ കൂടുതൽ നികുതിയിളവുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്​. 45 ലക്ഷം രൂപ വരെയുള്ള വീടുകൾ വാങ്ങു​േമ്പാൾ 1.5 ലക്ഷം രൂപ നികുതിയിളവ്​ നൽകാൻ നിർമ്മല സീതാരാമൻ തീരുമാനിച്ചിരുന്നു. ഇതിൻെറ പരിധി 75 ലക്ഷമാക്കി ബജറ്റിൽ ഉയർത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsnirmala sitharamanmalayalam newsUnion Budget 2020
News Summary - Indian Budget 2020-Business news
Next Story