Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഫെഡെക​്​സിനെ ഇനി...

ഫെഡെക​്​സിനെ ഇനി മലയാളി നയിക്കും

text_fields
bookmark_border
rajesh-subramanyam
cancel

വാഷിങ്​ടൺ: അമേരിക്കൻ കൊറിയർ സർവീസായ ഫെഡെക്​സിനെ മലയാളിയായ രാജേഷ്​ സുബ്രഹ്​മണ്യം നയിക്കും. രാ​േജഷ്​ സുബ്രഹ ്​മണ്യത്തെ കമ്പനിയുടെ പ്രസിഡൻറും ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസറുമായി തെരഞ്ഞെടുത്തു.

സുബ്രഹ്മണ്യം നിലവി ൽ ഫെഡെക്​സി​​​​െൻറ വൈസ്​ പ്രസിഡൻറും ചീഫ്​ മാർക്കറ്റിങ്​ കമ്യൂണിക്കേഷൻ ഒാഫീസറുമാണ്​. ജനുവരി ഒന്ന്​ മുതലാവും അദ്ദേഹം കമ്പനിയുടെ തലപ്പത്തേക്ക്​ എത്തുക. ഡേവിഡ്​ എ ചുന്നിങ്​ഹാം വിരമിക്കുന്ന ഒഴിവിലേക്കാണ്​ സുബ്രഹ്മ​ണ്യം എത്തുക.

​െഎ.​െഎ.ടിയുടെ ബോംബൈയിൽ നിന്നാണ്​ തിരുവനന്തപുരം സ്വദേശിയായ രാജേഷ്​ സുബ്രഹ്മ​ണ്യം ബിരുദം നേടിയത്​. കഴിഞ്ഞ 27 വർഷമായി ഫെഡെക്​സിൽ വിവിധ എക്​സിക്യൂട്ടീവ്​ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്​. 1991ലാണ്​ ഫെഡെക്​സിലേക്ക്​ രാജേഷ്​ സുബ്രഹ്മ​ണ്യം എത്തുന്നത്​. ഹോ​േങ്കാങിലായിരുന്നു അദ്ദേഹം ജോലി തുടങ്ങിയത്​. പിന്നീട്​ കമ്പനിയുടെ ഏഷ്യൻ മേഖലയുടെ ചുമതല അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. 2013ൽകമ്പനിയുടെ വൈസ്​ പ്രസിഡൻറായ അദ്ദേഹം 2017ൽ മാർക്കറ്റിങ്​ കമ്മ്യൂണിക്കേഷൻ ഒാഫീസറായും തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRajesh SubramaniamFedEx
News Summary - Indian-American Rajesh Subramaniam Named FedEx President-Business news
Next Story