ബീഫ് കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്
text_fieldsന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി െചയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ബ്രസീലും ആസ്ത്രേലിയയുമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യ 1.56 ദശലക്ഷം ടൺ ബീഫാണ് കയറ്റുമതി ചെയ്തതെന്ന് ഫൂഡ് ആൻറ് അഗ്രികൾച്ചറൽ ഒാർഗനൈസേഷനും ഒാർഗനൈസേഷൻ ഫോർ ഇകണോമിക് കോപേറഷനും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ആഗോള ബീഫ് കയറ്റുമതിയിലെ 16 ശതമാനം വരുമിത്. ബീഫ് കയറ്റുമതിയിലെ ഇന്ത്യയുടെ ഇൗ മുന്നേറ്റം അടുത്ത പത്ത് വർഷത്തേക്ക് തുടരുമെന്നാണ് റിപോർടിൽ പ്രവചിക്കുന്നത്. ഏതു തരം മാംസമാണ് കയറ്റുമതി ചെയ്യുന്നതെന്ന് റിപോർട്ട് വ്യക്തമാക്കുന്നില്ല. അതേസമയം, മ്യാൻമർ പോലുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് പോത്തുകളെ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് റിപോർട്ടിൽ പറയുന്നുണ്ട്.
2016ൽ 10.95 ദശ ലക്ഷം ടൺ ബീഫാണ് ലോകത്ത് മൊത്തമായി കയറ്റുമതി ചെയ്യപ്പെട്ടത്. 2026 ഒാടെ ഇത് 12.43 ദശ ലക്ഷം ടണായി വർധിക്കുമെന്നാണ് സുചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
