Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇനി ലോകത്തെ ഏറ്റവും...

ഇനി ലോകത്തെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഇന്ത്യയിൽ

text_fields
bookmark_border
Petrol Price-business news
cancel

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഇന്ത്യയിൽ വിതരണം​ ചെയ്യുമെന്ന്​ റിപ്പോർട്ട്​. ബി.എ സ്​ 6​ലേക്ക്​ ഇന്ത്യയിലെ ഇന്ധനത്തിൻെറ നിലവാരവും ഉയർത്തു​േമ്പാഴാണ്​ ഇന്ത്യ നേട്ടം കൈവരിക്കുക​​. സൾഫറിൻെറ അളവ ്​ പരമാവധി കുറവുള്ള ഇന്ധനമായിരിക്കും ഇന്ത്യയിൽ വിതരണം ചെയ്യുക.

ഇന്ധനത്തിൻെറ നിലവാരം ഉയരുന്നതോടെ രാജ്യത്തെ മലിനീകരണവും കുറയുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ. സൾഫറിൻെറ അളവ്​ വളരെ കുറവുള്ള ഇന്ധനം ഉൽപാദിപ്പിക്കാൻ റിഫൈനറികൾ സജ്ജമായെന്ന്​ രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ ഐ.ഒ.സിയുടെ ചെയർമാൻ സഞ്​ജീവ്​ സിങ്​ പറഞ്ഞു. ഏപ്രിൽ ഒന്ന്​ മുതൽ ബി.എസ്​ 6 നിലവാരത്തിലുള്ള ഇന്ധനത്തിൻെറ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

പെട്രോളി​േൻറയും ഡീസലി​േൻറയും നിലവാരമുയർത്താൻ 35,000 കോടിയാണ്​ പൊതുമേഖല എണ്ണകമ്പനികൾ മുടക്കുക. ബി.എസ്​ 6 ​ഇന്ധനത്തിൽ 10 പി.പി.എം മാത്രമായിരിക്കും സൾഫറിൻെറ അളവ്​. ബി.എസ്​ 3യിൽ ഇത്​ 350 പി.പി.എം വരെയായിരുന്നു. ബി.എസ്​ 4ൽ 50 പി.പി.എമ്മായിരുന്നു സൾഫറിൻെറ അളവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetroldiselmalayalam newscleanest Fuel
News Summary - India to switch to world's cleanest petrol, diesel from April 1-Business news
Next Story