ഇവിടെ കൊള്ള; മറുനാട്ടിൽ ആദായവിൽപന

  • ഇതരരാജ്യങ്ങൾക്ക്​ ഇന്ത്യ പെട്രോളും ഡീസലും നൽകുന്നത്​ വളരെ കുറഞ്ഞ വിലയ്​ക്ക്

23:47 PM
12/09/2018
modi-ptrol-to-other-country

കൊ​ച്ചി: ഇ​ന്ധ​ന​ത്തി​ന്​ ഭാ​രി​ച്ച നി​കു​തി ചു​മ​ത്തി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ത​ര രാ​ജ്യ​ങ്ങ​ൾ​ക്ക്​ പെ​ട്രോ​ളും ഡീ​സ​ലും വി​ൽ​ക്കു​ന്ന​ത്​ ആ​ദാ​യ വി​ല​യ്​​ക്ക്. 
ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ളാ​ക​െ​ട്ട നാ​ട്ടു​കാ​ർ​ക്ക്​ കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ വി​ല 90ലേ​ക്ക്​ എ​ത്തു​േ​മ്പാ​ഴും ഇ​വി​ടെ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ൾ നി​കു​തി ഉ​യ​ർ​ത്താ​തെ വി​ല നി​യ​ന്ത്രി​ച്ചു​നി​ർ​ത്തു​ക​യാ​ണ്. അ​സം​സ്​​കൃ​ത എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​യി​ൽ എ​ന്ന പോ​ലെ ശു​ദ്ധീ​ക​രി​ച്ച എ​ണ്ണ​യു​ടെ ക​യ​റ്റു​മ​തി​യി​ലും മു​​ൻ​നി​ര​യി​ലാ​ണ്​ ഇ​ന്ത്യ. ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ പ​ത്താം സ്​​ഥാ​നം. 

എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഉ​ൾ​പ്പെ​ടെ ഇ​ന്ധ​നം ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്.  രാ​ജ്യ​ത്തി​​​​െൻറ പ്ര​ധാ​ന വ​രു​മാ​ന ​സ്രോ​ത​സ്സു​ക​ളി​ൽ ഒ​ന്നും ഇ​തു​ത​ന്നെ. ഇൗ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ ജൂ​ൺ 30 വ​രെ​ 15 രാ​ജ്യ​ങ്ങ​ൾ​ക്ക്​ പെ​​ട്രോ​ൾ ലി​റ്റ​റി​ന്​ ഏ​ക​ദേ​ശം 34 രൂ​പ​ക്കും 29 രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഡീ​സ​ൽ ലി​റ്റ​റി​ന്​ 37 രൂ​പ​ക്കു​മാ​ണ്​ ഇ​ന്ത്യ വി​റ്റ​ത്. ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല 70 ക​ട​ക്കു​േ​മ്പാ​ഴും ഇൗ ​രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ഇ​തി​നെ അ​പേ​ക്ഷി​ച്ച്​ വ​ള​രെ താ​ഴെ​യാ​യി​രു​ന്നു.

 
fuel-Price

2017ൽ 2,410 ​കോ​ടി ഡോ​ള​റി​​​​െൻറ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്​​തു. ഇൗ ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ 21,181 കോ​ടി​യു​ടെ 43,16,000 മെ​ട്രി​ക്​ ട​ൺ പെ​​ട്രോ​ളും 37,245 കോ​ടി​യു​ടെ 84,96,000 മെ​ട്രി​ക്​ ട​ൺ ഡീ​സ​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി അ​യ​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഡോ​ള​ർ വി​നി​മ​യ നി​ര​ക്കും ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​യു​ടെ വി​ല​യും ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്പാ​ൾ ലി​റ്റ​റി​ന്​ 35.67 രൂ​പ​യാ​ണ്​ ഇ​റ​ക്കു​മ​തി​ക്കാ​യി ഇ​ന്ത്യ ചെ​ല​വ​ഴി​ക്കു​ന്ന​ത്. സം​സ്​​ക​രി​ക്കാ​ൻ ലി​റ്റ​റി​ന്​ 10​ രൂ​പ കൂ​ടി ചെ​ല​വ്​ വ​രും. കേ​ന്ദ്രം ചു​മ​ത്തു​ന്ന എ​ക്​​സൈ​സ്​ തീ​രു​വ​യും സം​സ്​​ഥാ​ന​ങ്ങ​ള​ു​ടെ വി​ൽ​പ​ന നി​കു​തി​യും ചേ​ർ​ന്നാ​ണ്​ വി​ല ഇ​ര​ട്ടി​യോ​ളം ഉ​യ​ർ​ത്തു​ന്ന​ത്. 

Loading...
COMMENTS