Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.എസിന്​ മറുപടി; 30...

യു.എസിന്​ മറുപടി; 30 ഉൽപന്നങ്ങൾക്ക്​ ഇറക്കുമതി നികുതി കൂട്ടും

text_fields
bookmark_border
യു.എസിന്​ മറുപടി; 30 ഉൽപന്നങ്ങൾക്ക്​ ഇറക്കുമതി നികുതി കൂട്ടും
cancel
ന്യൂ​ഡ​ൽ​ഹി:  ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ  ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​ധി​ക​നി​കു​തി ചു​മ​ത്താ​നു​​ള്ള യു.​എ​സ് തീ​രു​മാ​ന​ത്തി​നു മ​റു​പ​ടി​യെ​ന്നോ​ണം ഇ​റ​ക്കു​മ​തി നി​കു​തി വ​ർ​ധി​പ്പി​ച്ച്​ ഇ​ന്ത്യ. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള 30 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ നി​കു​തി കൂ​ട്ടാ​നാ​ണ്​ തീ​രു​മാ​നം.  

പു​തു​ക്കി​യ നി​കു​തി​നി​ര​ക്ക്​ ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​ക്ക്​ (ഡ​ബ്ല്യൂ. ടി.​ഒ ) കൈ​മാ​റി. 50 ശ​ത​മാ​നം​വ​രെ നി​ര​ക്ക്​ കൂ​ട്ടി​യി​ട്ടു​ണ്ട്. ചി​ല സ്​​റ്റീ​ൽ, അ​ലൂ​മി​നി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ യു.​എ​സ്​ ചു​ങ്കം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ 1639 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണ്​ ഇ​ന്ത്യ​ക്കു​ണ്ടാ​വു​ക. ഇ​തേ നി​ര​ക്കി​ൽ​ത്ത​ന്നെ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും നി​കു​തി ഇൗ​ടാ​ക്കാ​ന​ണ്​ തീ​രു​മാ​ന​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ, മോ​േ​ട്ടാ​ർ സൈ​ക്കി​ൾ, ഇ​രു​മ്പ്, സ്​​റ്റീ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ധാ​ന്യ​ങ്ങ​ൾ, ബോ​റി​ക്​ ആ​സി​ഡ്​ തു​ട​ങ്ങി​യ​വ​ക്ക്​ വി​ല കൂ​ടും. 

അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന മോ​േ​ട്ടാ​ർ സൈ​ക്കി​ൾ, ബ​ദാം, ആ​പ്പി​ൾ തു​ട​ങ്ങി​യ 20 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 100 ശ​ത​മാ​നം​വ​രെ ചു​ങ്കം ചു​മ​ത്താ​ൻ മേ​യ്​ ആ​ദ്യ​വാ​രം കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ലോ​ക വ്യാ​പാ​ര സം​ഘ​ട​ന ക​രാ​റി​ലെ സം​ര​ക്ഷ​ണ വ്യ​വ​സ്​​ഥ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണി​ത്.

ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന സ്​​റ്റീ​ൽ, അ​ലൂ​മി​നി​യം തു​ട​ങ്ങി നി​ര​വ​ധി  ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​  യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ ഏ​ർ​െ​പ്പ​ടു​ത്തി​യ ഭാ​രി​ച്ച നി​കു​തി, ലോ​ക​ത്ത്​ വ്യാ​പാ​ര​യു​ദ്ധ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.  ചൈ​ന​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന 1300 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​ധി​ക നി​കു​തി ചു​മ​ത്താ​നു​ള്ള യു.​എ​സ് തീ​രു​മാ​ന​ത്തി​ന്​ മ​റു​പ​ടി​യാ​യി 106 അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​  ചൈ​ന 25 ശ​ത​മാ​നം  ഇ​റ​ക്കു​മ​തി​ത്തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usamalayalam newscustoms dutytariffs
News Summary - India hits back at the US with tariffs
Next Story