അമേരിക്കക്ക്​ ഇന്ത്യൻ തിരിച്ചടി; 29 ഉൽപന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുത്തനെ ഉയർത്തി

22:25 PM
21/06/2018
TRUMP

ന്യൂ​ഡ​ൽ​ഹി: ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്​​റ്റീ​ലി​നും അ​ലൂ​മി​നി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ഏ​ക​പ​ക്ഷീ​യ​മാ​യി ഉ​യ​ർ​ന്ന തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ  അ​മേ​രി​ക്ക​ക്ക് തി​രി​ച്ച​ടി ന​ൽ​കി ഇ​ന്ത്യ 29 യു.​എ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ച്ചു. ധാ​ന്യ​ങ്ങ​ൾ, ഇ​രു​മ്പ്, സ്​​റ്റീ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള​തി​​െൻറ തീ​രു​വ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​വ​യി​ൽ 28 ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ വ​ർ​ധ​ന ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​ർ​ട്ടീ​മി​യ എ​ന്ന ത​രം ചെ​മ്മീ​നി​െൻറ തീ​രു​വ വ​ർ​ധ​ന ആ​ഗ​സ്​​റ്റ്​ നാ​ലി​നാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യെ​ന്നും ധ​ന​മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം ഉ​യ​ർ​ന്ന നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ വ്യാ​പാ​ര​യു​ദ്ധ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ലോ​ക​ത്ത് ഉ​രു​ത്തി​രി​ഞ്ഞ​ത്. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ ചൈ​ന​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ചി​ല​ത​രം അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ വ​ർ​ധി​പ്പി​ക്കാ​ൻ  തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

ധ​ന​മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് വെ​ള്ള​ക്ക​ട​ല, ബം​ഗാ​ൾ ക​ട​ല, മ​സൂ​ർ പ​രി​പ്പ്, എ​ന്നി​വ​യു​ടെ നി​കു​തി 30 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 70 ശ​ത​മാ​ന​മാ​യും പ​യ​റിേ​ൻ​റ​ത് 30ൽ ​നി​ന്ന് 40 ശ​ത​മാ​ന​മാ​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ കി​ലോ​ക്ക് 100രൂ​പ ചു​ങ്കം ചു​മ​ത്തി​യി​രു​ന്ന അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള തോ​ടു​ള്ള ബ​ദാ​മി​ന് ഇ​നി 120 രൂ​പ ചു​ങ്കം ന​ൽ​ക​ണം. 

ആ​പ്പി​ൾ, വാ​ൾ​ന​ട്ട്, രോ​ഗ​നി​ർ​ണ​യ രാ​സ​വ​സ്തു​ക്ക​ൾ, ചി​ല സ്​​റ്റീ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്ക​വും ഇ​ന്ത്യ വ​ർ​ധി​പ്പി​ച്ചു.  ഇ​വ​യ​ധി​ക​വും അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​യാ​ണ്. ആ​പ്പി​ളി​െൻറ തീ​രു​വ 50 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ രോ​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ തീ​രു​വ ഇ​ര​ട്ടി​യാ​ക്കി. 

ഗ​ർ​ഭം, എ​യ്ഡ്സ് എ​ന്നി​വ നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഒ​ഴി​കെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ തീ​രു​വ 10 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 20 ശ​ത​മാ​ന​മാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ആ​ർ​ട്ടീ​മി​യ എ​ന്ന ചെ​മ്മീ​നി​െൻറ നി​കു​തി അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 15 ശ​ത​മാ​ന​മാ​യും ബ​ദാ​മി​ന് കി​ലോ​ക്ക് 35 രൂ​പ​യാ​യി​രു​ന്ന​ത് 42 രൂ​പ​യാ​യും വാ​ൾ​ന​ട്ടി​െൻറ​ത് 30 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 120 ശ​ത​മാ​ന​മാ​യും വ​ർ​ധി​പ്പി​ച്ചു. ഫോ​സ്ഫോ​റി​ക് ആ​സി​ഡി​െൻറ ഇ​റ​ക്കു​തി തീ​രു​വ 10ൽ​നി​ന്ന് 20 ശ​ത​മാ​ന​മാ​യും ബോ​റി​ക് ആ​സി​ഡി​െൻറ​ത് 10ൽ​നി​ന്ന് 17.5 ശ​ത​മാ​ന​മാ​യും വ​ർ​ധി​പ്പി​ച്ചു.  
ഇ​റ​ക്കു​മ​തി തീ​രു​വ 50 ശ​ത​മാ​നം​വ​രെ ഉ​യ​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 30 വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ന്ത്യ ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​മ്പ​തി​നാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ സ്​​റ്റീ​ലി​നും അ​ലൂ​മി​നി​യം വ​സ്തു​ക്ക​ൾ​ക്കു​മു​ള്ള തീ​രു​വ വ​ർ​ധി​പ്പി​ച്ച​ത്. 

Loading...
COMMENTS