Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമോദി ഭരണത്തിൽ...

മോദി ഭരണത്തിൽ കരകയറാതെ സമ്പദ്​വ്യവസ്ഥ; ജി.ഡി.പി നിരക്ക്​ കുറഞ്ഞു

text_fields
bookmark_border
modi-jaitley
cancel

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി(മൊത്ത ആഭ്യന്ത ഉൽപാദന നിരക്ക്​) വളർച്ചാ നിരക്കിൽ കുറവ്​. ഉപഭോഗം കുറഞ്ഞതും സേവന മേഖലയുടെ തകർച്ചയുമാണ്​ ജി.ഡി.പി കുറയുന്നതിലേക്ക്​ നയിച്ചത്​. രണ്ടാം പാദത്തിൽ 7.1 ശതമാനമാണ്​ ജി.ഡി.പി വളർച്ചാ നിരക്ക്​. സാമ്പത്തിക വർഷത്തി​​​​​​​െൻറ ഒന്നാം പാദത്തിൽ സമ്പദ്​വ്യവസ്ഥ 8.2 ശതമാനം നിരക്കിൽ വളർന്നിരുന്നു. തകർച്ചയിൽ നിന്ന്​ സമ്പദ്​വ്യവസ്ഥ കരകയറുന്നതി​​​​​​​െൻറ സൂചനയായാണ്​ ഇതിനെ വിലയിരുത്തിയിരുന്നത്​. എന്നാൽ, ഇത്തരം വാദങ്ങളെ തകർക്കുന്നതാണ്​ പുതിയ കണക്കുകൾ.

കഴിഞ്ഞ സാമ്പത്തിക വർഷത്തി​​​​​​​െൻറ രണ്ടാം പാദത്തിൽ 6.3 ശതമാനമായിരുന്നു ഇന്ത്യയുടെ ജി.ഡി.പി. പിന്നീട്​ സമ്പദ്​വ്യവസ്ഥയിൽ ഉണർവുണ്ടാവുകയായിരുന്നു. 7.5 ശതമാനം നിരക്കിൽ സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ പ്രവചിച്ചിരുന്നത്​. ഗ്രാമീണമേഖലയിലെ ഉപഭോഗം കുറഞ്ഞതാണ്​ ജി.ഡി.പി കുറയുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്​. ഉയർന്ന എണ്ണവിലയും തിരിച്ചടിയായി.

നേരത്തെ, സാമ്പത്തിക വളർച്ചാ നിരക്ക്​ കണക്കാക്കുന്ന മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം യു.പി.എ സർക്കാറി​​​​​​​െൻറ ഭരണകാലത്തുള്ള രാജ്യത്തി​​​​​​​െൻറ സാമ്പത്തിക വളർച്ച നിരക്ക്​ പുനഃക്രമീകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ ജി.ഡി.പി നിരക്കുകൾ പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigdpindian economyarun jaitily
News Summary - India GDP Rate-Business news
Next Story