ജി.ഡി.പി വളർച്ച 3.1 ശതമാനമായി കുറഞ്ഞു 

00:51 AM
30/05/2020
gdp-growth

ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി- മാ​ർ​ച്ച്​ കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച 3.1 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യി ദേ​ശീ​യ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ഓ​ഫി​സ്​ (എ​ൻ.​എ​സ്.​ഒ) പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. ക​​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ  ഇ​ത്​ 4.2 ശ​ത​മാ​ന​മാ​യി​രു​ന്നു. 

കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​െൻറ വ​ള​ർ​ച്ച കു​റ​ഞ്ഞ​തെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൂ​ട്ട​ൽ. മാ​ർ​ച്ച്​ 25നാ​ണ്​ രാ​ജ്യ​വ്യാ​പ​ക ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ച്ച​തെ​ങ്കി​ലും  ആ​ഴ്​​ച​ക​ൾ​ക്ക്​ മു​േ​മ്പ സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ മാ​ന്ദ്യം പ്ര​ക​ട​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ അ​ഞ്ച്​ ശ​ത​മാ​ന​മാ​ണ്​ വ​ള​ർ​ച്ച ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ 2020 ജ​നു​വ​രി- മാ​ർ​ച്ച്​ കാ​ല​യ​ള​വി​ൽ ചൈ​ന​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ൽ 6.8 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്.

Loading...
COMMENTS