ലോകത്തുള്ള എല്ലാവർക്കും വേണ്ടി കോവിഡ് വാക്സിൻ നിർമിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് ബിൽ ഗേറ്റ്സ്
text_fieldsവാഷിങ്ടൺ: സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് മാത്രമല്ല, ലോകത്തുള്ള എല്ലാവർക്കും വേണ്ട കോവിഡ് 19 വാക്സിൻ നിർമിക്കാൻ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽ ഗേറ്റ്സ്. ഔഷധ നിര്‍മ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും ബിൽഗേറ്റ്സ് പറഞ്ഞു. കോവിഡ് 19: ‘ഇന്ത്യാസ് വാര്‍ എഗെയ്ന്‍സ്റ്റ് ദ വൈറസ്’ എന്ന ഡോക്യുമെൻററിയിലാണ് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഡിസ്കവറി പ്ലസ് ചാനലിൽ വ്യാഴാഴ്ച വൈകുന്നേരം ഡോക്യുമെൻററി സംപ്രേഷണം ചെയ്യും.
ഇന്ത്യയുടെ മെഡിക്കല്‍ രംഗം മികച്ചതാണ്. കൊറോണ വാക്സിൻ നിർമിക്കാനുള്ള കഴിവ് ഇവിടുത്തെ മരുന്ന് നിർമാതാക്കൾക്കുണ്ട്. ആ കഴിവുപയോഗിച്ച് പല മറ്റ് രോഗങ്ങൾക്കുള്ള ഒൗഷധങ്ങളും അവർ നിർമിക്കുന്നുണ്ട്. മറ്റെവിടത്തേക്കാളും കൂടുതല്‍ വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം നിരവധി മരുന്ന് ഉൽപ്പാദകൾ ഇന്ത്യയിലുണ്ട്. ബയോ ഇ, ഭാരത് ബയോട്ടെക്ക് എന്നീ പ്രമുഖ മരുന്ന് കമ്പനികളെയും ബില്‍ ഗേറ്റ്സ് പരാമര്‍ശിച്ചു. വലിയ ഒരു രാജ്യം എന്ന നിലയിലും കൂടിയ ജനസംഖ്യയും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ അത്തരം സാഹചര്യങ്ങളിലെല്ലാം രാജ്യം ശക്തമായി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
